Home Featured ജലദോഷത്തിന് ചികിത്സക്കെത്തിയ കുട്ടിക്ക് സി​ഗരറ്റ് വലിയ്ക്കാൻ നൽകി, ഡോക്ടർക്ക് സ്ഥലം മാറ്റം

ജലദോഷത്തിന് ചികിത്സക്കെത്തിയ കുട്ടിക്ക് സി​ഗരറ്റ് വലിയ്ക്കാൻ നൽകി, ഡോക്ടർക്ക് സ്ഥലം മാറ്റം

by admin

ജലദോഷത്തിന് ചികിത്സ തേടിയെത്തിയ 5 വയസ്സുകാരന് സി​ഗരറ്റ് വലിയ്ക്കാൻ നൽകിയ ഡോക്ടർക്ക് സ്ഥലംമാറ്റം. ജലൗൺ ജില്ലയിലെ കുത്തൗണ്ട് എന്ന സ്ഥലത്തെ സെൻട്രൽ ഹെൽത്ത് സെന്ററിലാണ് സംഭവം. വീഡിയോ വൈറലായതിനെ തുടർന്നാണ് നടപടിയെടുത്തത്. ആരോപണവിധേയനായ ഡോക്ടർ സുരേഷ് ചന്ദ്രയെ സ്ഥലം മാറ്റി. ഡോക്ടർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. നരേന്ദ്ര ദേവ് ശർമ്മ പറഞ്ഞു.

ചികിത്സക്കെത്തിയ അഞ്ച് വയസ്സ് പ്രായമുള്ള ആൺകുട്ടിയോട് വായിൽ സിഗരറ്റ് വയ്ക്കാൻ ഡോക്ടർ ചന്ദ്ര ആവശ്യപ്പെടുന്നത് വീഡിയോയിൽ പതിഞ്ഞിട്ടുണ്ട്. ഡോക്ടർ സിഗരറ്റ് കത്തിച്ച് വലിക്കാൻ പലതവണ ആവശ്യപ്പെട്ടു. മാർച്ച് 28 ന് നടന്ന സംഭവത്തിൽ മുഖ്യമന്ത്രി ഓഫീസ് അന്വേഷണത്തിന് ഉത്തരവിട്ടു. ഡോക്ടറെ ജില്ലാ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയതായി ശർമ്മ പറഞ്ഞു. അഡീഷണൽ സിഎംഒ ഡോ. എസ്ഡി ചൗധരിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശദമായ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിക്കും.

പുലര്‍ച്ചെ ഫോണില്‍ വിളിച്ച്‌ കഞ്ചാവ് വേണമെന്ന് ആവശ്യപ്പെട്ടു’; ശ്രീനാഥ് ഭാസിക്കെതിരെ നിര്‍മ്മാതാവ്

നടൻ ശ്രീനാഥ് ഭാസിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി നിർമ്മാതാവ് ഹസീബ് മലബാർ രംഗത്ത്. സിനിമ സെറ്റില്‍ ശ്രീനാഥ് ഭാസി നിരന്തരം ലഹരി ആവശ്യപ്പെട്ടുവെന്നാണ് ഹസീബ് മലബാർ പറയുന്നത്.നമുക്ക് കോടതിയില്‍ കാണാം’ സിനിമയുടെ ലോക്കേഷനിലാണ് ഈ സംഭവമെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് വ്യക്തമാക്കി.പുലർച്ചെ മൂന്നിന് ഫോണില്‍ വിളിച്ച്‌ കഞ്ചാവ് വേണമെന്ന് ആവശ്യപ്പെട്ടുവെന്നും ശ്രീനാഥ് ഭാസിയെക്കൊണ്ട് മടുത്തെന്നും നിർമാതാവ് പറയുന്നു. നടൻ സ്ഥിരമായി വരാത്തതിനാല്‍ സിനിമയുടെ ചിത്രീകരണവും ഡബ്ബിങ്ങും നീണ്ടുപോയെന്നും ഹസീബ് മലബാർ പറഞ്ഞു.

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടനെതിരെ നേരത്തെയും ചില വെളിപ്പെടുത്തല്‍ വന്നിരുന്നു. പിന്നാലെയാണ് ഒരു സിനിമയുടെ നിർമ്മാതാവ് തന്നെ രംഗത്തെത്തുന്നത്.ദിവസങ്ങള്‍ക്ക് മുമ്ബ് ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതിയും ശ്രീനാഥ് ഭാസിക്കെതിരെ മൊഴി നല്‍കിയിരുന്നു. ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലീന സുല്‍ത്താന എന്ന നാല്‍പ്പത്തിമൂന്നുകാരിയാണ് നടന്മാർക്കും ലഹരി നല്‍കിയെന്ന് എക്‌സൈസിന് മൊഴി നല്‍കിയത്. ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും ലഹരി മരുന്ന് നല്‍കിയിട്ടുണ്ടെന്നാണ് യുവതി പറഞ്ഞത്.

വിപണിയില്‍ മൂന്ന് കോടി രൂപ വിലമതിക്കുന്ന കഞ്ചാവാണ് യുവതിയില്‍ നിന്ന് പിടികൂടിയത്. യുവതിയെക്കൂടാതെ സഹായിയായ കെ ഫിറോസിനെയും (26) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി പത്തരയോടെ ഒരു റിസോർട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്. തസ്ലീന കണ്ണൂർ സ്വദേശിയാണ്. ബംഗളൂരു, ചെന്നൈ, കൊച്ചി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. ഓണ്‍ലൈൻ വഴിയാണ് ലഹരി ഇടപാട് നടത്തിയത്. സിനിമാ മേഖലയിലുള്ളവരെക്കൂടാതെ ആലപ്പുറയിലെ ടൂറിസം മേഖലയിലുള്ള ചിലർക്കും ലഹരിമരുന്ന് കൈമാറാൻ ഇവർക്ക് പദ്ധതിയുണ്ടായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group