Home പ്രധാന വാർത്തകൾ പലതവണ കെട്ടിപിടിക്കുകയും ചുംബിക്കുകയും ചെയ്തു, നിര്‍ബന്ധിച്ച്‌ വസ്ത്രം അഴിപ്പിച്ചു’; 21 വയസ്സുകാരിയെ പീഡിപ്പിച്ച ഡോക്‌ടര്‍ അറസ്റ്റില്‍

പലതവണ കെട്ടിപിടിക്കുകയും ചുംബിക്കുകയും ചെയ്തു, നിര്‍ബന്ധിച്ച്‌ വസ്ത്രം അഴിപ്പിച്ചു’; 21 വയസ്സുകാരിയെ പീഡിപ്പിച്ച ഡോക്‌ടര്‍ അറസ്റ്റില്‍

by admin

ബെംഗളൂരു: കർണാടകയില്‍ 21 കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ഡെർമറ്റോളജിസ്റ്റ് അറസ്റ്റില്‍. സെൻട്രല്‍ ബെംഗളൂരുവിലെ ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കിലാണ് സംഭവം നടന്നത്.ഇരയുടെ പരാതിയില്‍ അശോക് നഗർ പൊലീസ് ഡോ.പ്രവീണിനെ(56) അറസ്റ്റ് ചെയ്തു. സ്‌കിൻ ഇൻഫെക്ഷൻ പരിശോധിക്കാനെന്ന വ്യാജേന ഡോക്ടർ പ്രവീണ്‍ തന്നെ ഏകദേശം 30 മിനിറ്റോളം ലൈംഗികമായി പീഡിപ്പിച്ചുവെന്ന് യുവതി പരാതിയില്‍ പറയുന്നു.ശനിയാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. ചർമ്മത്തിലെ അണുബാധ പരിശോധിക്കാനെന്ന പേരില്‍ സ്വകാര്യഭാഗങ്ങളില്‍ സ്പർശിക്കുകയും ചെയ്തുവെന്നാണ് പരാതി. പലതവണ കെട്ടിപിടിക്കുകയും ചുംബിക്കുകയും അസഭ്യം പറയുകയും ചെയ്തു. തന്റെ എതിർപ്പ് വകവയ്ക്കാതെ പ്രതി നിർബന്ധിച്ച്‌ വസ്ത്രം അഴിച്ചുമാറ്റിയെന്നും പിന്നീട് തന്നോടൊപ്പം സ്വകാര്യ സമയം ചെലവഴിക്കാൻ ഒരു ഹോട്ടല്‍ മുറി ബുക്ക് ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തുവെന്നും യുവതി പറഞ്ഞു. സാധാരണയായി യുവതി പിതാവിനൊപ്പമാണ് ക്ലിനിക്കില്‍ എത്താറുള്ളത്.എന്നാല്‍ യുവതി തനിച്ച്‌ ക്ലിനിക്കിലെത്തിയ ദിവസമാണ് സംഭവമുണ്ടായത്. കുടുംബം ഇക്കാര്യം അറിഞ്ഞപ്പോള്‍, മറ്റ് താമസക്കാരുമായി ചേർന്ന് ക്ലിനിക്കിന് പുറത്ത് പ്രതിഷേധിക്കാൻ ഒത്തുകൂടി. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. അശോക് നഗർ പോലീസ് ഡോക്ടറെ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്ന് വിട്ടു. ബിഎൻഎസ് സെക്ഷൻ 75 (ലൈംഗിക പീഡനം), 79 (സ്ത്രീയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള വാക്ക്, ആംഗ്യം അല്ലെങ്കില്‍ പ്രവൃത്തി) എന്നിവ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group