തിരുവനന്തപുരം ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റി നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്, വിവിധ തസ്തികകളിലേക്ക് പുതിയ വിജ്ഞാപനം പുറത്തിറക്കി.സ്റ്റാഫ് നഴ്സ്, കോര്‍ഡിനേറ്റര്‍, സൂപ്പര്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.വില റെക്കോഡിലെത്തിയിട്ടും ആരും സ്വര്‍ണം വിറ്റ് കാശാക്കുന്നില്ല.. എല്ലാവര്ക്കും പണയം വെച്ചാല്‍ മതി!ജനുവരി 03 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. സൂപ്പര്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍ – നിയോനാറ്റോളജി പ്രൊഫസര്‍: 1, സൂപ്പര്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍ – കാര്‍ഡിയാക് അനസ്തേഷ്യ: 1, സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ – ഡെര്‍മറ്റോളജി, ആര്‍ബിഎസ്കെ കോര്‍ഡിനേറ്റര്‍ 1 എന്നിങ്ങനെയാണ് സൂപ്പര്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍ വിഭാഗത്തിലെ ഒഴിവുകള്‍. പാലിയേറ്റീവ് കെയര്‍ വിഭാഗത്തില്‍ സ്റ്റാഫ് നഴ്സ് 1, ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ് (MIU) / ഓഡിയോളജിസ്റ്റ് (NPPCD) 2 , ഭൂമിക (GBVMC) പദ്ധതിയിലേക്ക് ഫീമെയില്‍ കൗണ്‍സിലര്‍ 1, എന്നിങ്ങനെയും ഒഴിവുകളുണ്ട്. മൊത്തം ഏഴ് തരം തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്.പരസ്യത്തിന് വരുന്നവര്‍ എന്തൊക്കെ തട്ടിപ്പ് നടത്തുമെന്ന് എങ്ങനെ അറിയുമെന്ന് ജയസൂര്യ; ‘സമന്‍സ് ലഭിച്ചിട്ടില്ല’സൂപ്പര്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍ (നിയോനാറ്റോളജി പ്രൊഫസര്‍), സൂപ്പര്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍ (കാര്‍ഡിയാക് അനസ്തേഷ്യ) എന്നീ വിഭാഗങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ഒരുലക്ഷം രൂപയും സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ (ഡെര്‍മറ്റോളജി) തസ്തികയ്ക്ക് 78,000 രൂപയും ശമ്ബളം ലഭിക്കും. ആര്‍ബിഎസ്കെ കോര്‍ഡിനേറ്റര്‍, ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ് / ഓഡിയോളജിസ്റ്റ് എന്നിവര്‍ക്ക് 30,000 രൂപയാ് ശമ്ബളംസ്റ്റാഫ് നഴ്സ് (പാലിയേറ്റീവ് കെയര്‍), ഫീമെയില്‍ കൗണ്‍സിലര്‍ (ഭൂമിക) എന്നീ തസ്തികകളില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 20,500 വീതവും പ്രതിമാസം ശമ്ബളം ലഭിക്കും. സൂപ്പര്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍ (നിയോനാറ്റോളജി പ്രൊഫസര്‍), സൂപ്പര്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍ (കാര്‍ഡിയാക് അനസ്തേഷ്യ), സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ (ഡെര്‍മറ്റോളജി) എന്നീ തസ്തികകളില്‍ അപേക്ഷിക്കുന്നവര്‍ക്ക് 63 വയസില്‍ താഴെ പ്രായമുണ്ടായിരിക്കണം.പിണറായി വിജയന് മൂന്നാമൂഴം നല്‍കാനുള്ള പണിയാണ് വെള്ളാപ്പള്ളി ചെയ്യുന്നത്; പികെ നവാസ്ആര്ബിഎസ്കെ കോര്‍ഡിനേറ്റര്‍, സ്റ്റാഫ് നഴ്സ് (പാലിയേറ്റീവ് കെയര്‍), ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ് / ഓഡിയോളജിസ്റ്റ്, ഫീമെയില്‍ കൗണ്‍സിലര്‍ (ഭൂമിക) എന്നീ തസ്തികകളില്‍ 40 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തില്‍ ലഭ്യമാണ്.വിദ്യാഭ്യാസ യോഗ്യതകള്സൂപ്പര് സ്പെഷ്യാലിറ്റി ഡോക്ടര്‍ (നിയോനാറ്റോളജി പ്രൊഫസര്‍) തസ്തികയിലേക്ക് മോഡേണ്‍ മെഡിസിനില്‍ (MBBS) ബിരുദം, പീഡിയാട്രിക്സില്‍ എംഡി, നിയോനാറ്റോളജിയില്‍ ഡിഎം/ഡിഎന്‍ബി. എന്‍എംസി അംഗീകൃത എംസിഎച്ചില്‍ നിയോനാറ്റോളജിയുടെ അസോസിയേറ്റ് പ്രൊഫസറായി കുറഞ്ഞത് 3 വര്‍ഷത്തെ അധ്യാപന പരിചയം. ടിസിഎംസി/കേരള മെഡിക്കല്‍ കൗണ്‍സില്‍ സ്ഥിര രജിസ്ട്രേഷന് എന്നിവ ഉണ്ടായിരിക്കണം.സൂപ്പര്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍ (കാര്‍ഡിയാക് അനസ്തേഷ്യ) തസ്തികയിലേക്ക് മോഡേണ്‍ മെഡിസിനില്‍ (MBBS) ബിരുദം, അനസ്തേഷ്യയില്‍ എംഡി/ഡിഎന്‍ബി/ഡിപ്ലോമ, കാര്‍ഡിയാക് അനസ്തേഷ്യയില്‍ ഡിഎം. (ഡിഎം ലഭ്യമല്ലെങ്കില്‍ പിഡിസിസി കാര്‍ഡിയാക് അനസ്തേഷ്യ പരിഗണിക്കും). ടിസിഎംസിയുടെ സ്ഥിരം രജിസ്ട്രേഷന് നിര്‍ബന്ധമാണ്.
സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ (ഡെര്‍മറ്റോളജി) തസ്തികയിലേക്ക് മോഡേണ്‍ മെഡിസിനില്‍ (MBBS) ബിരുദം. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഡെര്‍മറ്റോളജിയില്‍ മെഡിക്കല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം/ഡിപ്ലോമ അല്ലെങ്കില്‍ ഡെര്‍മറ്റോളജിയില്‍ ഡിഎന്‍ബി. എംബിബിഎസ്, പോസ്റ്റ് ഗ്രാജ്വേഷന് എന്നിവയ്ക്ക് ടിസിഎംസി/കേരള മെഡിക്കല്‍ കൗണ്‍സില്‍ സ്ഥിര രജിസ്ട്രേഷന് ആവശ്യമാണ്.ആര്‍ബിഎസ്കെ കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് സാധുവായ കെഎന്‍സി രജിസ്ട്രേഷനോടുകൂടിയ എംഎസ്സി നഴ്സിംഗ്. എംഎസ്സി നഴ്സിംഗ് യോഗ്യതയുള്ളവരെ ലഭ്യമല്ലെങ്കില്‍, 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും സാധുവായ കെഎന്‍സി രജിസ്ട്രേഷനുമുള്ള ബിഎസ്സി നഴ്സിംഗ് ബിരുദധാരികളെ പരിഗണിക്കുന്നതാണ്.സ്റ്റാഫ് നഴ്സ് (പാലിയേറ്റീവ് കെയര്‍) തസ്തികയിലേക്ക് GNM/BSC നഴ്സിംഗ് ബിരുദം. സാധുവായ കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്. പാലിയേറ്റീവ് നഴ്സിംഗില്‍ അടിസ്ഥാന സര്‍ട്ടിഫിക്കറ്റ് കോഴ്സ് (BCCPN) പാസായിരിക്കണം.ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ് (MIU) / ഓഡിയോളജിസ്റ്റ് (NPPCD) തസ്തികയിലേക്ക് ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി (BASLP). സാധുവായ ആര്‍സിഐ രജിസ്ട്രേഷന്. യോഗ്യത നേടിയതിന് ശേഷം മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം. ഫീമെയില്‍ കൗണ്‍സിലര്‍ GBVMC (ഭൂമിക) തസ്തികയിലേക്ക് മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് (MSW) ബിരുദം. മെഡിക്കല്‍/സൈക്യാട്രിക് കൗണ്‍സിലിംഗില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് യാതൊരുവിധ അപേക്ഷാ ഫീസും ആവശ്യമില്ല. ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത് അവരുടെ നിശ്ചിത യോഗ്യത, പ്രവൃത്തിപരിചയം, കൂടാതെ ടെസ്റ്റ്/അഭിമുഖത്തിലെ പ്രകടനം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകരുടെ എണ്ണവും തസ്തികയുടെ സ്വഭാവവും അനുസരിച്ച് തിരഞ്ഞെടുപ്പ് രീതിയില്‍ മാറ്റങ്ങള്‍ വരാം.www.arogyakeralam.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാം. വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്ന ഫോര്‍മാറ്റിലും വലുപ്പത്തിലും ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക. രേഖപ്പെടുത്തിയ വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം അപേക്ഷ സമര്‍പ്പിക്കുക