Home Featured കര്‍ണാടകയില്‍900 നിയമവിരുദ്ധ ഗര്‍ഭഛിദ്രങ്ങള്‍ നടത്തിയ ഡോക്ടറും ലാബ് ടെക്‌നീഷ്യനും അറസ്റ്റില്‍

കര്‍ണാടകയില്‍900 നിയമവിരുദ്ധ ഗര്‍ഭഛിദ്രങ്ങള്‍ നടത്തിയ ഡോക്ടറും ലാബ് ടെക്‌നീഷ്യനും അറസ്റ്റില്‍

by admin

ബെംഗളൂരു | കര്‍ണാടകയില്‍ മൂന്നു വര്‍ഷത്തിനിടെ നിയമവിരുദ്ധമായി 900 ഗര്‍ഭഛിദ്രങ്ങള്‍ നടത്തിയ ഡോക്ടറും ലാബ് ടെക്‌നീഷ്യനും അറസ്റ്റില്‍. ഓരോ ഗര്‍ഭഛിദ്രങ്ങള്‍ക്കും 30,000 രൂപ വാങ്ങിയ ഡോ ചന്ദൻ ബല്ലാലും ലാബ് ടെക്‌നീഷ്യൻ നിസാറും ആണ് പിടിയിലായത്. ഒരു റാക്കറ്റ് ആയി പ്രവര്‍ത്തിക്കുന്ന ഇവര്‍ മെസൂരിലെ ആശുപത്രിയില്‍വെച്ചാണ് ഗര്‍ഭഛിദ്രങ്ങള്‍ നടത്തിയിരുന്നത്.

ഈ റാക്കറ്റില്‍ ഉള്‍പ്പെടുന്ന മൈസൂരിലെ ഒരു ആശുപത്രിയിലെ മാനേജര്‍ മീണയും റിസപ്ഷനിസ്റ്റ് റിസ്മ ഖാനെയും ഗര്‍ഭഛിദ്രങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് ഈ മാസം ആദ്യം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റ് പ്രതികളെ പിടികൂടാൻ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

മാണ്ഡ്യയില്‍ കാറില്‍ ഗര്‍ഭിണിയെ ഗര്‍ഭച്ഛിദ്രത്തിനായി കൊണ്ടുപോയ ശിവലിംഗ ഗൗഡ, നയൻകുമാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതാണ് പിന്നീട് ലിംഗനിര്‍ണയ- പെണ്‍ ഭ്രൂണഹത്യാ റാക്കറ്റിനെതിരായ നടപടികള്‍ ശക്തമാക്കുന്നതിലേക്ക് പോലീസിനെ നയിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group