ബെംഗളൂരു: നമ്മ മെട്രോയുടെ സുഗമമായ പ്രവര്‍ത്തനത്തിനായി കസ്റ്റമൈസ്ഡ് സോഫ്റ്റ്വെയർ പ്ലാറ്റ്ഫോം വികസിപ്പിക്കാന്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്പറേഷന് (DMRC).ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്പറേഷന് ലിമിറ്റഡിനായി (BMRCL) ഒരു ഇന്റഗ്രേറ്റഡ് ഡാറ്റ മാനേജ്മെന്റ് സിസ്റ്റം (IDMS) ഒരുക്കുന്നത് സംബന്ധിച്ച് ഡിഎംആര്‍സി ടെന്‍ഡര്‍ ക്ഷണിച്ചു. ഡല്‍ഹി മെട്രോ (DMRC) സ്വന്തമായി ഐഡിഎംഎസ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. മെട്രോ രംഗത്ത് DMRCക്ക് മതിയായ ഡൊമെയ്ന്‍ പരിജ്ഞാനവുമുണ്ട്.മെട്രോ മേഖലയിലെ 20 വര്‍ഷത്തിലേറെയുള്ള അനുഭവസമ്ബത്ത് ഉപയോഗപ്പെടുത്തിയാണ് DMRC ഇത് ആര്‍ജിച്ചത്.
അതിനാല്‍, മെട്രോയുമായി ബന്ധപ്പെട്ട സോഫ്റ്റ്വെയർ വികസനത്തിലെ DMRCയുടെ ശക്തമായ വൈദഗ്ധ്യം പ്രയോജനപ്പെടുത്താനാണ് BMRCL ന്റെ നീക്കം.ബിഎംആര്‍സിഎല്ലിന്റെ ആവശ്യങ്ങള്‍ ഒരു കുടക്കീഴില് നിറവേറ്റാനുതകുന്ന അത്യാധുനിക സംവിധാനം തയ്യാറാക്കി നല്കാന് ഡിഎംആര്‍സി തീരുമാനമെടു ക്കുകയായിരുന്നു. ഈ നൂതന സംവിധാനം പ്രിവന്റീവ്, കറക്റ്റീവ് മെയിന്റനന്‍സ് എന്നീ വിഭാഗങ്ങളും കൂടി ഉള്‍ക്കൊള്ളുന്നതായിരിക്കും.കൂടാതെ പതിവ് ഒ ആന്‍ഡ് എം പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനുതകുന്ന കൂടുതല്‍ മൊഡ്യൂളുകളും ഇതില്‍ ഉണ്ടാകും. ഇതുസംബന്ധിച്ച് BMRCL, DMRCയുമായി വിവിധ തല ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.ഫലത്തില്‍ BMRCLനായി മൊത്തത്തിലുള്ള സോഫ്റ്റ്വെയർവികസനവും സിസ്റ്റം ഇന്റഗ്രേഷന്‍ ഉത്തരവാദിത്തങ്ങളും DMRC ഏറ്റെടുത്തിരിക്കുകയാണ്. സെര്‍വറുകള്‍, നെറ്റ്വർക്ക് സ്വിച്ചുകള്‍ പോലുള്ള ഹാർഡ്വെയർ ഘടകങ്ങള്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്ന് പ്രത്യേകം വാങ്ങുകയും ചെയ്യും.