Home Featured എംകെ സ്റ്റാലിന്റെ എഴുപതാം ജന്മദിനത്തിന് നവജാതശിശുക്കള്‍ക്ക് സ്വര്‍ണ്ണമോതിരം

എംകെ സ്റ്റാലിന്റെ എഴുപതാം ജന്മദിനത്തിന് നവജാതശിശുക്കള്‍ക്ക് സ്വര്‍ണ്ണമോതിരം

by admin

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ എഴുപതാം ജന്മദിനാഘോഷം വിപുലമാക്കാന്‍ ഡിഎംകെ. മാര്‍ച്ച്‌ ഒന്നിനു നടക്കുന്ന ജന്മദിനത്തില്‍ സംസ്ഥാനത്ത് ഉടനീളം വ്യത്യസ്തമായ പരിപാടികള്‍ സംഘടിപ്പിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

പരിപാടിയോടനുബന്ധിച്ച്‌ നവജാതശിശുക്കള്‍ക്ക് സ്വര്‍ണ്ണമോതിരം, കര്‍ഷകര്‍ക്ക് വൃക്ഷത്തൈകള്‍, രക്തദാന ക്യാമ്ബുകള്‍, വിദ്യാര്‍ത്ഥികള്‍ക്ക് നോട്ട്ബുക്കുകള്‍ നല്‍കുന്നതുള്‍പ്പെടെയുള്ള സഹായം, സമൂഹ ഉച്ചഭക്ഷണം, നേത്ര ക്യാമ്ബുകള്‍ തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികളാണ് പാര്‍ട്ടി സംഘടിപ്പിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഫാറുഖ് അബ്ദുള്ള, അഖിലേഷ് യാദവ്, തേജസ്വി യാദവ് ഉള്‍പ്പടെ പ്രമുഖ രാഷ്ട്രീയ നേതാക്കളും സ്റ്റാലിനെ അനുമോദിക്കും. വിവിധ നേതാക്കള്‍ പങ്കെടുക്കുന്ന യോഗത്തോടനുബന്ധിച്ച്‌ കൂറ്റന്‍ റാലിയും സംഘടിപ്പിച്ചിട്ടുണ്ട്. തമിഴ്നാടിന് പുറത്തും പാര്‍ട്ടി പ്രവര്‍ത്തകര്‍ ജന്മദിനം ആഘോഷിക്കും. മാര്‍ച്ച്‌ ഒന്നിന് സ്റ്റാലിന്റെ ഫോട്ടോ പ്രദര്‍ശനം നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ നിര്‍വഹിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group