കേരളത്തിലെ ജനങ്ങള്‍ക്ക് എല്‍ഡിഎഫ് ഭരണം മടുത്തുവെന്ന് കോണ്‍ഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാർ.കേരളത്തില്‍ യുഡിഎഫ് ശക്തമായി തിരിച്ച് വരുമെന്നും കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന സർക്കാർ അക്രമികളുടെയും ഗുണ്ടകളുടെയും സർക്കാരാവില്ലെന്നും ഡികെ ശിവകുമാർ പറഞ്ഞു. ശരത് ലാല്‍ – കൃപേഷ് രക്തസാക്ഷികള്‍ക്ക് സ്മാരകം പണിയാൻ കർണാടക കോണ്‍ഗ്രസ് 25 ലക്ഷം നല്‍കുമെന്നും ഡികെ പറഞ്ഞു. അതേസമയം, സിപിഎം അക്രമ രാഷ്ട്രീയത്തെ വിമർശിച്ച് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ ശശി തരൂർ എംപി മാറ്റം വരുത്തി.
പെരിയയില്‍ കൊല്ലപ്പെട്ട ശരത് ലാലിനും കൃപേഷിനും പ്രണാമം അർപ്പിച്ച് എഫ്ബി പോസ്റ്റിലെ നരഭോജി പ്രയോഗമാണ് തരൂർ മുക്കിയത്. സിപിഎം നരഭോജികള്‍ കൊലപ്പെടുത്തിയ കൂടപ്പിറപ്പുകള്‍ എന്നായിരുന്നു പോസ്റ്റ്. കഴിഞ്ഞ ദിവസം പുറത്തുവന്ന ലേഖനത്തിലെ വ്യവസായ സൗഹൃദ കേരള നിരീക്ഷണവും മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ പുകഴ്ത്തിയുള്ള പ്രസ്താവനയും ഏറെ വിവാദമായ സാഹചര്യത്തില്‍ ശരി തരൂരിന്‍റെ പുതിയ പോസ്റ്റ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതില്‍ സിപിഎം നഭോജികള്‍ കൊലപ്പെടുത്തിയത് എന്ന ഭാഗമാണ് ശരി തരൂർ മാറ്റിയത്. ജനാധിപത്യ രാഷ്ട്രീയത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് അക്രമം പരിഹാരമല്ലെന്ന വാചകത്തോടെയാണ് മാറ്റം.