കര്‍ണാടകയിലെ പുതിയ കോണ്‍ഗ്രസ് മന്ത്രിമാരില്‍ ഏറ്റവും ധനികൻ ഡികെ ശിവകുമാറാണെന്ന് റിപ്പോര്‍ട്ട്. 1414 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. കര്‍ണാടക ഇലക്ഷൻ വാച്ച് ആൻഡ് അസോസിയേഷൻ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ (എഡിആര്‍) റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍. 34 മന്ത്രിമാരില്‍ 32 പേരുടെയും സത്യവാങ്മൂലം പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. നിയമസഭയില്‍ കനകപുര നിയോജക മണ്ഡലത്തെയാണ് ഡി.കെ ശിവകുമാര്‍ പ്രതിനിധീകരിക്കുന്നത്. കേളചന്ദ്ര ജോസഫ് ജോര്‍ജിന്റെയും എൻ എസ് ബോസരാജിന്റെയും ആസ്തി സംബന്ധിച്ച വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റില്‍ ലഭ്യമല്ല.
ബോസരാജ് സംസ്ഥാന നിയമസഭയിലോ ലെജിസ്ലേറ്റീവ് കൗണ്‍സിലിലോ അംഗമല്ല.കര്‍ണാടക മന്ത്രിസഭയിലെ ആകെ മന്ത്രിമാരില്‍ 31 പേരും (97 ശതമാനം) മന്ത്രിമാരും കോടീശ്വരന്മാരാണ് എന്നാണ് ഡാറ്റ വ്യക്തമാക്കുന്നത്. ഇവരുടെ ശരാശരി ആസ്തി 119.06 കോടി രൂപയാണ്. ഇവരില്‍ മുന്നില്‍ ഡി.കെ ആണെങ്കില്‍ മുധോള്‍ (എസ്സി) നിയോജക മണ്ഡലത്തില്‍ നിന്നുള്ള തിമ്മപൂര്‍ രാമപ്പ ബാലപ്പയാണ് 58.56 ലക്ഷം രൂപയുടെ ആസ്തിയുമായി ഈ ലിസ്റ്റില്‍ ഏറ്റവും പിന്നില്‍. ഇരുപത്തിനാല് കാബിനറ്റ് മന്ത്രിമാര്‍ ക്രിമിനല്‍ കേസുകള്‍ നേരിടുന്നുണ്ടെന്നും അതില്‍ ഏഴ് പേര്‍ക്കെതിരെ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവിലെ 34 അംഗ കര്‍ണാടക മന്ത്രിമാരില്‍ ഒരു വനിത മാത്രമാണ് ഉള്ളത്. ബെല്‍ഗാം റൂറലില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 48 കാരിയായ ലക്ഷ്മി ആര്. ഹെബ്ബാള്‍ക്കര്‍ ആണത്. എട്ടാം ക്ലാസിനും പന്ത്രണ്ടാം ക്ലാസിനും ഇടയില്‍ വിദ്യാഭ്യാസ യോഗ്യതയുള്ള ആറ് മന്ത്രിമാരാണുള്ളത്. 24 പേര്‍ക്ക് ബിരുദമോ അതിനു മുകളിലേക്കോ വിദ്യാഭ്യാസ യോഗ്യതയുണ്ട്. രണ്ടു മന്ത്രിമാര്‍ക്ക് ഡിപ്ലോമയാണ് ഉള്ളത്. മൊത്തം 18 മന്ത്രിമാര്‍ (56 ശതമാനം) തങ്ങളുടെ പ്രായം 41 നും 60 നും ഇടയിലാണെന്ന് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 14 പേര്‍ക്കാണ് (44 ശതമാനം) 61 നും 80 നും ഇടയില്‍ പ്രായമുള്ളത്. ശനിയാഴ്ചയാണ് 24 പുതിയ മന്ത്രിമാര്‍ കൂടി കര്‍ണാടകയില്‍ ചുമതലയേറ്റത്.
ഇതോടെ, കര്‍ണാടക മന്ത്രിസഭയിലെ ആകെ മന്ത്രിമാരുടെ എണ്ണം 34 ആയി. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ഉള്‍പ്പെടെയുള്ള പത്തു മന്ത്രിമാര്‍ ഈ മാസം ആദ്യം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. മുഖ്യമന്ത്രി പദത്തെ ചൊല്ലി സിദ്ധരാമയ്യയും ശിവകുമാറും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രായവും പരിചയ സമ്ബത്തും കണക്കിലെടുത്ത് മുഖ്യമന്ത്രിസ്ഥാനം സിദ്ധരാമയ്യക്കു തന്നെ നല്‍കുകയായിരുന്നു. പാര്‍ട്ടി തീരുമാനം അംഗീകരിച്ച ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും നല്കി. മെയ് 13നായിരുന്നു കര്‍ണാടകയിലെ വോട്ടെണ്ണല്‍. സംസ്ഥാനത്തെ 224 നിയമസഭാ സീറ്റുകളില്‍ 135 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. ബിജെപിക്ക് 65 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ.
ബെംഗളൂരു- കണ്ണൂർ എക്സ്പ്രസിന് : ചിക്കബാനവാരയിൽ സ്റ്റോപ്പ; ആവിശ്യം ശക്തം
ബെംഗളൂരു: മംഗളൂരു വഴിയുള്ള ബെംഗളൂരു- കണ്ണൂർ എക്സ്പ്രസിന് ചിക്കബാനവാര ജങ്ഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സമന്വയ എജ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ്, റെയിൽവേ പാസഞ്ചർ അമിനിറ്റി കമ്മിറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസിന് നിവേദനം നൽകി.
സമന്വയ ദാസറഹള്ളി ഭാഗ് വൈസ് പ്രസിഡന്റ് എം. പ്രജിത്ത്, സേവാപ്രമുഖ് റനീഷ് പൊതുവാൾ, സമന്വയ ബെംഗളൂരു ഓർഗനൈസിങ് സെക്രട്ടറി വി. ശിവപ്രസാദ്, വർക്കിങ് പ്രസിഡന്റ് പി.എം. മനോജ് എന്നിവർ നേതൃത്വം നൽകി. ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് കൃഷ്ണദാസ് ഉറപ്പുനൽകിയതായി സമന്വയ ഭാരവാഹികൾ അറിയിച്ചു.