ബെംഗളൂരു: തെരഞ്ഞെടുപ്പ് റാലിക്കിടെ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ കോണ്‍ഗ്രസ് പ്രവർത്തകനെ തല്ലി. ദേഹത്ത് കൈവെച്ചു എന്നാരോപിച്ചാണ് തല്ലിയത്. ഹാവേരിയിലെ സവനൂർ ടൗണില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി വിനോദ അസൂട്ടിക്ക് വേണ്ടി നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വയറലായി.
ഡി.കെ ശിവകുമാർ കാറില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ കോണ്‍ഗ്രസ് പ്രവർത്തകരിലൊരാള്‍ ശിവകുമാറിന്റെ തോളില്‍ കൈവെച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ ശ്രമിച്ചു. തുടർന്ന് ശിവകുമാർ പ്രവര്‍ത്തകന്റെ കൈ തട്ടി മാറ്റി അദ്ദേഹത്തെ അടിക്കുകയായിരുന്നു. മുനിസിപ്പല്‍ അംഗമായ അല്ലാവുദ്ദീൻ മണിയാര്‍ എന്ന ആളെയാണ് ശിവകുമാർ അടിച്ചത്.
അതേസമയം ഇതാദ്യമായല്ല കോണ്‍ഗ്രസ് പ്രവർത്തകരെ ഡി.കെ ശിവകുമാര്‍ അടിക്കുന്നതെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞു