ബെംഗളൂരു : കർണാടകത്തിൽ വ്യോമസേനയ്ക്ക്ആവശ്യമായ വിമാനങ്ങളുടെയും ഹെലികോപ്ടറുകളുടെയും നിർമാണം പ്രോത്സാഹിപ്പിക്കണമെന്നും നിർമിക്കുന്ന സ്ഥാപനങ്ങൾക്ക് ഇൻസെൻ്റീവ് നൽകണമെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനോട് ആവശ്യപ്പെട്ടു. എയ്റോ ഇന്ത്യയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയുടെ എയ്റോ സ്പെയ്‌സ് രംഗത്ത് കർണാടകം നിർണായക പങ്കു വഹിക്കുന്നുണ്ട്. രാജ്യത്തിന്റെ പ്രതിരോധ ആവശ്യങ്ങൾക്കുള്ള വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും 67 ശതമാനം സംഭാവന ചെയ്യുന്നത് കർണാടകമാണ്.
കൂടാതെ എയ്റോ സ്പെയ്‌സുമായി ബന്ധപ്പെട്ട കയറ്റുമതിയുടെ 65 ശതമാനവും കർണാടകത്തിൽ നിന്നാണെന്നും ശിവകുമാർ പറഞ്ഞു. രാജ്യത്ത് വിമാനങ്ങളുടെ സർവീസ്, അറ്റകുറ്റപ്പണി എന്നിവയ്ക്ക് മികച്ച സൗകര്യമുണ്ടെങ്കിലും നിർമാണത്തിന് മെച്ചപ്പെട്ട സൗകര്യമില്ല. നാമിന്ന് ഉപയോഗിക്കുന്ന പല വിമാനങ്ങളും വിദേശത്ത്നിന്ന് വാങ്ങിയവയാണ്. അതിനാൽ കൂടുതൽ നിർമാണ സൗകര്യങ്ങൾ രാജ്യത്ത് ആരംഭിക്കണമെന്നും ശിവകുമാർ ആവശ്യപ്പെട്ടു.
ഭാര്യയേയും മക്കളേയും പുറത്താക്കി വീടുപൂട്ടി; കോടതി പറഞ്ഞു, പൂട്ടുപൊളിച്ച് അകത്ത് കയറിയത് പൊലീസ് സഹായത്തില്‍
വെണ്ണിയൂർ വവ്വാമൂലയില്‍ ഭാര്യയെയും വൃക്ക രോഗിയായ കുട്ടി ഉള്‍പ്പെട്ട ഇരട്ട കുട്ടികളെയും പുറത്താക്കി സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവ് വീട് പൂട്ടിയ സംഭവത്തില്‍ പൂട്ട് പൊളിച്ച് അകത്തു കയറി കുടുംബം.കോടതി ഉത്തരവിനെ തുടർന്നാണ് പൊലീസ് സഹായത്തോടെ യുവതിയും മക്കളും ഇന്നലെ വീട്ടില്‍ പ്രവേശിച്ചത്. വൈകിട്ട് ഏഴ് മണിയോടെയാണ് നീതുവും മക്കളും വെണ്ണിയൂരിലെ വീട്ടിലെത്തി പൊലീസ് സഹായത്തോടെ ഗേറ്റിലെ പൂട്ട് തകർത്ത് അകത്തു കയറിയത്. ഗേറ്റിലെ പൂട്ട് തകർത്തെങ്കിലും വീടും പൂട്ടിയിരുന്നതിനാല്‍ വീടിന്‍റെ പിൻവാതില്‍ ലോക്കും ഇളക്കിയാണ് നീതുവിനെയും മക്കളെയും പൊലീസ് അകത്തേക്ക് പ്രവേശിപ്പിച്ചത്.
ഭാര്യ നീതുവിന്‍റെ പരാതിയെ തുടർന്ന് കോടതി ഉത്തരവ് ലംഘിച്ചതിനും ബാലനീതിവകുപ്പ് പ്രകാരവും മലപ്പുറം പൊന്നാനി നഗരസഭയില്‍ കണ്ടിജന്‍റ് ജീവനക്കാരനായ അജിത് റോബിൻസണിനെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തിരുന്നു. സംഭവം പുറത്തുവന്നതിനു പിന്നാലെ ജില്ലാ കലക്ടർ അനുകുമാരിയും സബ്കലക്റ്റർ ആല്‍ഫ്രഡും വിഷയത്തില്‍ ഇടപെട്ട് അമ്മയ്ക്കും കുട്ടികള്‍ക്കും സുരക്ഷയും ഭക്ഷണവും മരുന്നും ഉള്‍പ്പെടെ ലഭ്യമാക്കാൻ വിഴിഞ്ഞം പൊലീസിനെ ചുമതലപ്പെടുത്തി. വെള്ളിയാഴ്ചയായിരുന്നു ക്രൂരമായ സംഭവം. ഉച്ചമുതല്‍ ഭക്ഷണമോ മരുന്നോ കഴിക്കാതെ ബുദ്ധിമുട്ടിലായതോടെ നീതുവും കുട്ടികളും രാത്രിയില്‍ വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് ഇവർക്ക് ഭക്ഷണം വാങ്ങി നല്‍കിയത്. ഭർത്താവിനെതിരെ മുമ്ബ് ഗാർഹിക പീഡനത്തിന് വിഴിഞ്ഞം സ്റ്റേഷനില്‍ കേസ് നല്‍കുകയും നെയ്യാറ്റിൻകര കോടതിയില്‍ നിന്നും പ്രൊട്ടക്ഷൻ ഓർഡർ വാങ്ങുകയും ചെയ്തിരുന്നു. ഈ ഓർഡറിന്‍റെ കാലാവധി നീട്ടി ലഭിക്കാൻ കോടതിയില്‍ പോയ സമയത്താണ് ഇയാള്‍ വീട് പൂട്ടി കടന്നുകളഞ്ഞത്. ഇന്നലെ നെയ്യാറ്റിൻകര കോടതിയാണ് അകത്ത് പ്രവേശിക്കാൻ ഉത്തരവിട്ടത്.