ബെംഗളൂരു: കർണാടകയില്‍ ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. വടക്കൻ കർണാടകയിലെ ബാഗല്‍കോട്ട് നഗരത്തിലെ നവഗർ പ്രദേശത്ത് ഭിന്നശേഷിക്കാരായ വിദ്യാർഥികള്‍ക്ക് ഒരുക്കിയിരിക്കുന്ന സ്പെഷല്‍ സ്കൂളിലാണ് സംഭവം.സ്പെഷല്‍ സ്കൂളില്‍ 16 വയസുള്ള ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. ബെല്‍റ്റും പ്ലാസ്റ്റിക് പൈപ്പും ഉപയോഗിച്ച് വിദ്യാർഥിയെ മർദിക്കുന്നത് വഡിയോ ദൃശ്യങ്ങളില്‍ കാണാം.അക്ഷയ് ഇന്ദുള്ക്കറാണ് മർദനത്തിനു പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. മർദിക്കുന്നതിനിടയില്‍ ഇയാളുടെ ഭാര്യ കുട്ടികളുടെ കണ്ണിലേക്ക് മുളകുപൊടി എറിയുന്നതും കാണാം. വീഡിയോ ചിത്രീകരിക്കുന്നയാള്‍ ക്രൂര മർദനത്തിനിടെയില് ചിരിക്കുന്നതായും കേള്‍ക്കാം.
സ്കൂളിലെ മുൻ ജീവനക്കാരാനാണ് ക്രൂരമർദനത്തിന്റെ വീഡിയോ പുറത്തുവിട്ടത്.ഇതോടെ മാതാപിതാക്കളും ജനങ്ങളും വ്യാപകമായി പ്രതിഷേധിക്കുകയാണ്. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ നല്കി പരാതിയില്‍ അക്ഷയ്, ഇയാളുടെ ഭാര്യ, കൂടാതെ സ്കൂളുമായി ബന്ധപ്പെട്ട മറ്റു രണ്ടു പേരെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുത്തു.