കൊച്ചി: കോഴിക്കോട് ഫാറൂഖ് കോളേജിലേക്ക് വിളിച്ചുവരുത്തി അപമാനിച്ചെന്ന് സംവിധായകൻ ജിയോ ബേബി. ഫിലിം ക്ലബിന്റെ പരിപാടിക്കായി ക്ഷണിച്ച് വരുത്തി അവസാന നിമിഷം പരിപാടി ഒഴിവാക്കുകയായിരുന്നു.
ജിയോ ബേബിയുടെ പരാമര്‍ശങ്ങള്‍ കോളജിന്റെ ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് വിരുദ്ധമെന്നാണ് വിശദീകരണം.
ഫാറൂഖ് കോളേജ് ഫിലിം ക്ലബ്ബിന്റെ പരിപാടിയിലേക്ക് ഉദ്ഘാടകനായി ക്ഷണിച്ച ശേഷം മുൻകൂട്ടി അറിയിക്കാതെ പരിപാടി റദ്ദ് ചെയ്യുകയായിരുന്നു. കോളേജിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്ക് എതിരായതിനാല്‍ പ്രസ്തുത പരിപാടിയുമായി ഫാറൂഖ് കോളേജ് വിദ്യാര്‍ത്ഥി യൂണിയൻ സഹകരിക്കില്ലെന്ന് ഫാറൂഖ് കോളേജിലെ സ്റ്റുഡന്റ്സ് യൂണിയന്റെ ഒരു കത്ത് ലഭിച്ചെന്നും ജിയോ ബേബി പറഞ്ഞു.