കർണാടകയിലെ ബെലഗാവിയില്‍ സൈബർ തട്ടിപ്പിനിരായ വൃദ്ധ ദമ്ബതികള്‍ ജീവനൊടുക്കിയതില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്.കർണാടക പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇരകള്‍ ഒന്നിലധികം സംസ്ഥാനങ്ങളിലായി 22 ബാങ്ക് അക്കൗണ്ടുകളിലേക്ക് 59.63 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തതായി കണ്ടെത്തി.ഡിജിറ്റല്‍ അറസ്റ്റെന്ന് പേരിലുള്ള സൈബർ തട്ടിപ്പിനെ തുടർന്ന് കർണാടക ബെല്‍ഗാവ് സ്വദേശികളായ ഡീഗോ സാന്തൻ നസ്രേറ്റ് (82) ഭാര്യ ഫ്‌ലേവിയ (79) എന്നീ ദമ്ബതികളാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്.
ഇരുവരുടെയും മൊബൈല്‍ സിംകാർഡ് ഉപയോഗിച്ച് ഒരാള്‍ ക്രിമിനല്‍ തട്ടിപ്പുകള്‍ കാണിക്കുന്നുണ്ടെന്നും കേസില്‍ ഇരുവരും ഉള്‍പ്പെടും എന്ന രീതിയില്‍ സൈബർ തട്ടിപ്പുകാർ ഭീഷണിപ്പെടുത്തി ദമ്ബതികളില്‍ നിന്നും പല തവണയായി ലക്ഷങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു. വീണ്ടും പണം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഇരുവരും ജീവനൊടുക്കാൻ തീരുമാനിച്ചത്. തട്ടിപ്പുകാർ മണിക്കൂറുകളോളം ഇരുവരെയും ഡിജിറ്റല്‍ അറസ്റ്റ് ചെയ്തുവെന്നുമുള്ള വിവരം പുറത്തുവരുന്നുണ്ട്. രണ്ട് പേർ ചേർന്നാണ് കഴിഞ്ഞ കുറച്ചധികം മാസങ്ങളായി ഇവരെ ഭീഷണിപ്പെടുത്തിയത്.
നിർണായകം ആത്മഹത്യ കൂറിപ്പ് : വീടിനകത്തുനിന്നാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ ലഭിച്ചത്. ഇവർ എഴുതിയ ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇനി മറ്റൊരാളുടെ കരുണയില്‍ പേടിച്ച് ജീവിക്കാൻ കഴിയില്ലെന്നായിരുന്നു ആത്മഹത്യാക്കുറിപ്പില്‍ ഇവർ എഴുതിയിരുന്നത്. മഹാരാഷ്ട്ര സ്വദേശികളായ രണ്ട് പേരുടെ വിവരങ്ങളും ആത്മഹത്യാ കുറിപ്പില്‍ എഴുതിയിട്ടുണ്ട്. സർക്കാഞ്ഞ ഉദ്യോഗസ്ഥരായിരുന്നു ഇരുവരും.
കുറച്ച് ദിവസങ്ങള്‍ക്ക് മുൻപ് ഡല്‍ഹി ടെലികോം വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് ഒരാള്‍ വിളിച്ചു. നിയമവിരുദ്ധ സന്ദേശങ്ങള്‍ക്കായി ഡീഗോ സാന്തൻ നസ്രേറ്റിൻറെ സിം ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്തി.തുടർന്ന് കോള്‍ മറ്റൊരാള്‍ക്ക് കൈമാറി, അദ്ദേഹം ക്രൈംബ്രാഞ്ചില്‍ നിന്നുള്ളയാളാണെന്ന് അദ്ദേഹം വിശ്വസിപ്പിച്ചു. ഇയാള്‍ ഞങ്ങളുടെ ബാങ്ക് നിക്ഷേപം,ഭൂസ്വത്ത് തുടങ്ങി വിവരങ്ങള്‍ ചോദിച്ചു. അറസ്റ്റ് ഉള്‍പ്പടെയുള്ള അപമാനം ഭയന്ന് അവർ ചോദിച്ച പണം നല്‍കി. പിന്നെയും പണം ആവശ്യപ്പെടുന്നു.
തങ്ങളുടെ നിക്ഷേപങ്ങള്‍ ഒന്നൊന്നായി തീരൂന്നത് വരെ അവർ പണം ആവശ്യപ്പെട്ടു. ഇപ്പോള്‍ എനിക്ക് 82 വയസ്സും എന്റെ ഭാര്യക്ക് 79 വയസ്സും ആയി, ഞങ്ങളെ പിന്തുണയ്ക്കാൻ ആരുമില്ല. ആരുടെയും കാരുണ്യത്തില്‍ ജീവിക്കാൻ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍, ഞങ്ങള്‍ ഈ തീരുമാനമെടുത്തു”- ആത്മഹത്യ കുറിപ്പില്‍ പറയുന്നു.
ജനുവരി മുതല്‍ ഭീഷണി : കഴിഞ്ഞ ജനുവരി മുതല്‍ പ്രതികള്‍ ദമ്ബതികളെ ഡിജിറ്റല്‍ അറസ്റ്റെന്ന് പേരില്‍ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് ബെലഗാവി പോലീസ് സൂപ്രണ്ട് ഡോ. ഭീമശങ്കർ ഗുലേദ് പറഞ്ഞു.വോയ്സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോള്‍ ഉപയോഗിച്ചാണ് തട്ടിപ്പുകാർ ഫോണ്‍ കോളുകള്‍ നടത്തിയത്. ഇവ ദുബായില്‍ നിന്നാണെന്നാണ് കണ്ടെത്തല്‍. ജനുവരിയിലാണ് ഒരു കോള്‍ വിളിച്ചത്.ഇരയില്‍ നിന്നുള്ള ആദ്യ ഇടപാട് ഫെബ്രുവരി 27 നാണ് നടന്നത്. സൈബർ കുറ്റവാളികള്‍ക്ക് പണം നല്‍കാൻ ദമ്ബതികള്‍ അവരുടെ പണം മുഴുവൻ ഉപയോഗിച്ചു. ആവർത്തിച്ചുള്ള ഭീഷണികളാണ് ഇരുവരുടെയും ആത്മഹത്യയിലേക്ക് നയിച്ചതെന്നും ബെലഗാവി എസ്.പി. പറഞ്ഞു.
ദമ്ബതികള്‍ രണ്ട് സുഹൃത്തുക്കളില്‍ നിന്ന് അഞ്ച് ലക്ഷം രൂപയും ഒരു പുരോഹിതനില്‍ നിന്ന് 50,000 രൂപയും കടം വാങ്ങിയതായും 7.15 ലക്ഷം രൂപയുടെ സ്വർണ്ണ വായ്പ എടുത്തതായും പോലീസ് പറഞ്ഞു. ഇവയെല്ലാം ഭീഷണിയെ തുടർന്ന് സൈബർ കുറ്റവാളികള്‍ക്ക് നല്‍കായിരിക്കുമെന്നാണ് പോലീസ് നിഗമനം. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പോലീസ് വ്യക്തമാക്കി.