സൂപ്പർസ്റ്റാർ യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ എന്ന ചിത്രത്തിന്റെ ഷൂട്ട് അനിശ്ചിത കാലത്തേക്ക് നീട്ടിവച്ചതായി റിപ്പോർട്ട്.ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് ഷൂട്ടിങ് മാറ്റിവച്ചത് എന്നാണ് തെലുങ്ക്- കന്നഡ മാധ്യമ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ പുറത്തുവന്നിട്ടില്ല. 2026 മാർച്ച് മാസം ചിത്രം റിലീസ് ചെയ്യുമെന്നാണ് ആദ്യം പ്രഖ്യാപിച്ചത്. യഷും സംഘവും ഒരു വർഷം മുൻപാണ് റിലീസ് തീരുമാനിച്ചത്. സംവിധായിക ഗീതു മോഹൻദാസ് ഇതുവരെ ചിത്രീകരിച്ച ഭാഗങ്ങളില്‍ യഷ് പൂർണ്ണമായും തൃപ്തനല്ല എന്നാണ് പുറത്തുവരുന്ന വിവരം. കൂടുതല്‍ മാസ്, കമേഴ്‌സ്യല്‍ ഘടകങ്ങള്‍ ഉള്‍പ്പെടുത്തി ചിത്രം പുനർനിർമിക്കണമെന്ന് യഷ് അഭിപ്രായപ്പെട്ടു. ഇതുസംബന്ധിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് ചിത്രം അനിശ്ചിതമായി മാറ്റിവച്ചത്.’ടോക്സിക്കു’മായി ബോക്സ് ഓഫിസ് ക്ലാഷുകള്‍ ഒഴിവാക്കാൻ ബോളിവുഡ് സംവിധായകൻ സഞ്ജയ് ലീല ബൻസാലി0 തന്റെ ‘ലവ് ആൻഡ് വാർ’ എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിയിരുന്നു. ഇതിനിടെയാണ് ‘ടോക്സിക്’ നീട്ടിയതായി റിപ്പോർട്ടുകള്‍ വരുന്നത്. പ്രഖ്യാപിച്ച തീയതിയില്‍ ‘ടോക്സിക്’ തിയറ്ററുകളില്‍ എത്താൻ സാധ്യതയില്ലാത്തതിനാല്‍ ആദിവി ശേഷ് തന്റെ ‘ഡക്കോയിറ്റ്’ എന്ന സിനിമ ഈ സമയത്ത് റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്.’മൂത്തോൻ’ എന്ന ചിത്രത്തിന് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ടോക്സിക്’. കെ വി എൻ പ്രൊഡക്ഷൻസിന്റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോണ്‍സ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ‘ടോക്സിക്’ നിർമിക്കുന്നത്. യഷിന്റെ 19-ാം സിനിമയാണിത്. ‘എ ഫെയറി ടെയില്‍ ഫോർ ഗ്രോണ്‍-അപ്സ്’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ചിത്രത്തില്‍ നയൻതാരയും കരീന കപൂറും പ്രധാന വേഷങ്ങളില്‍ എത്തുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.
 
