Home Featured പുതിയ കൂട്ടുകാരിയോ എന്ന് സോഷ്യല്‍ മീഡിയ വൃന്ദാവനില്‍, ഗോപി സുന്ദര്‍

പുതിയ കൂട്ടുകാരിയോ എന്ന് സോഷ്യല്‍ മീഡിയ വൃന്ദാവനില്‍, ഗോപി സുന്ദര്‍

by admin

ഗായികയും നർത്തകിയും മോഡലും നടിയുമായ അദ്വൈത പദ്‌മകുമാറിനൊപ്പം ഉത്തർപ്രദേശിലെ വൃന്ദാവനില്‍ ദർശനം നടത്തിയതിന്റെ ചിത്രങ്ങളുമായി സംഗീത സംവിധായകൻ ഗോപിസുന്ദർ.

പുതിയ കൂട്ടുകാരിയാണോ എന്ന് ഗോപി സുന്ദറിനോട് സോഷ്യല്‍ മീഡിയ. ഗോപി സുന്ദറിന്റെ സംഗീതത്തില്‍ 2022ല്‍ ഇറങ്ങിയ ഓണപ്പാട്ട് അദ്വൈത പാടിയിട്ടുണ്ട്. മലയാളികള്‍ക്ക് ഒരുപാട് സൂപ്പർഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് ഗോപി സുന്ദർ. സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട് ഗോപി സുന്ദർ സമൂഹമാദ്ധ്യമത്തില്‍ മിക്കപ്പോഴും നിറയാറുണ്ട്.

ആദ്യ ഭാര്യയുമായി ബന്ധം വേർപിരിയുന്നതിനു മുൻപാണ് ഗായിക അഭയ ഹിരണ്‍മയിയും ലിവിങ് ടുഗെതർ റിലേഷൻഷിപ്പ് . അഭയയുമായുള്ള ബന്ധം ഉപേക്ഷിച്ച്‌ ഗായിക അമൃത സുരേഷുമായി ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയതുമെല്ലാം സമൂഹമാദ്ധ്യമത്തിലൂടെ ആരാധകർ അറിഞ്ഞതാണ്. അമൃതയുമായി വേർപിരിഞ്ഞു എന്ന തരത്തില്‍ പിന്നീട് വാർത്തകള്‍ വന്നു. തുടർന്ന് ഏറെ ട്രോളുകളും വിമർശനങ്ങളും ഗോപി സുന്ദറിന് നേരിടേണ്ടി വന്നു. കുറച്ചുനാള്‍ മുൻപ് പ്രിയ നായർ എന്ന പെണ്‍കുട്ടിക്ക് ഒപ്പവും ഗോപി സുന്ദറുടെ ചിത്രം വന്നപ്പോഴും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group