Home Featured ‘എന്തൊരു ബോറാണീ തിരക്കഥ’; ടൈറ്റാനിക്കിനെ കുറിച്ച്‌ ഡികാപ്രിയോ

‘എന്തൊരു ബോറാണീ തിരക്കഥ’; ടൈറ്റാനിക്കിനെ കുറിച്ച്‌ ഡികാപ്രിയോ

by admin

ലോസാഞ്ചലസ്: ലോകസിനിമാ ചരിത്രത്തില്‍ തന്നെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ് ടൈറ്റാനിക്. ചരിത്ര സംഭവത്തെ ആസ്പദമാക്കി ജെയിംസ് കാമറൂണ്‍ വെള്ളിത്തിരയിലെത്തിച്ച ദുരന്തപ്രണയകാവ്യം പ്രേക്ഷകര്‍ക്ക് ഇന്നും മറക്കാനാകാത്ത സിനിമായാണ്.

റിലീസ് ചെയ്ത് രണ്ടര പതിറ്റാണ്ടായിട്ടും ഇപ്പോഴും ചിത്രം ചര്‍ച്ച ചെയ്യപ്പെടുന്നുവെന്നത് തന്നെയാണ് ചിത്രത്തെ വേറിട്ടുനിര്‍ത്തുന്നത്. ചിത്രത്തിന്റെ 4 കെ 3ഡി പതിപ്പും പുറത്തെത്തുന്നുവെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഫെബ്രുവരി രണ്ടാം വാരമായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഇപ്പോഴിതാ സംവിധായകന്‍ ജെയിംസ് കാമറൂണ്‍ നായകന്‍ ലിയോനാര്‍ഡോ ഡികാപ്രിയോയെ കുറിച്ചത് നടത്തിയ പരാമര്‍ശമാണിപ്പോള്‍ ചര്‍ച്ചയാകുന്നത്.

”ചിത്രത്തിന്റെ തിരക്കഥ കേട്ട് വളരെ ബോറിങ്ങാണെന്നാണ് ഡികാപ്രിയോ പറഞ്ഞത്. അതുകൊണ്ട് തന്നെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ അദ്ദേഹത്തിന് ഏറെ കഷ്ടപ്പെടേണ്ടിവന്നു. നായക വേഷം ചെയ്യാനും അദ്ദേഹത്തിന് താത്പര്യമുണ്ടായിരുന്നില്ല. പിന്നീട് വളരെ ബുദ്ധിമുട്ടുള്ള കഥാപാത്രമാണെന്ന് ബോധ്യപ്പെടുത്തിയാണ് ഡിക്രാപിയോ ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായത്”. ഡികാപ്രിയോ പറഞ്ഞു.

1997 ലാണ് ക്രിസ്മസ് റിലീസായി ആദ്യമായി ചിത്രം പ്രക്ഷകരിലേക്കെത്തിയത്. ഇപ്പോള്‍ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന അവതാര്‍ ദ് വേ ഓഫ് വാട്ടറിന്റെയും സംവിധായകന്‍ ജാക്കിന്റെയും റോസിന്റെയും ദുരന്തപ്രണയം വെള്ളിത്തിരയിലെത്തിച്ച ജെയിംസ് കാമറൂണ്‍ തന്നെയാണ്.

‘ജയിലറി’ൽ വേഷം നൽകാമെന്ന് വാ​ഗ്ദാനം; മോഡലിൽ നിന്നും തട്ടിയത് ലക്ഷങ്ങൾ

മുംബൈ: രജനീകാന്ത് നായകനായി എത്തുന്ന ‘ജയിലറി’ൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്. മുംബൈയിലെ യുവ മോഡലും നടിയുമായ സന്ന സൂരിയാണ് തട്ടിപ്പിന് ഇരയായത്. ഇവരിൽ നിന്നും എട്ടര ലക്ഷം രൂപയും സംഘം തട്ടിയെടുത്തിട്ടുണ്ട്. സന്നയുടെ പരാതിയിൽ പീയുഷ് ജയ്ൻ, സമീർ ജയ്ൻ എന്നിവർക്ക് എതിരെ പൊലീസ് കേസെടുത്തു.

കാസ്റ്റിം​ഗ് ഡയറക്ടർ എന്ന് പറഞ്ഞ് ഇവർ തന്നെ സമീപിച്ചുവെന്നും പിന്നാലെയാണ് പറ്റിക്കുക ആയിരുന്നുവെന്ന് മനസ്സിലാക്കിയതെന്നും സന്ന സൂരി നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ ആണ് പ്രതികളായ പീയുഷ് ജയ്നും സമീർ ജയ്നും സമൂഹമാധ്യമങ്ങൾ വഴി സന്നയുമായി ബന്ധപ്പെടുന്നത്. പിന്നീട് ജയിലറിൽ നല്ലൊരു വേഷം ഉണ്ടെന്നും ഒഡിഷനായി തയ്യാറാകണമെന്നും അതിനായി പൊലീസ് വേഷത്തിലൊരു ഫോട്ടോ അയച്ചു തരണം എന്നും ആവശ്യപ്പെട്ടു. ശേഷം ഷൂട്ടിങ്ങിനായി പാരിസിൽ പോകാനുള്ള ചെലവിനായി എട്ടരലക്ഷം രൂപ നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. അതും സന്ന അയച്ചു കൊടുത്തു. ഈ സമയത്തൊന്നും തന്നെ പ്രതികളെ സന്ന നേരിട്ട് കണ്ടിരുന്നില്ല. 

പിന്നാലെ നവംബറിൽ തട്ടിപ്പുകാർ നൽകിയ രജനീകാന്തിനൊപ്പം ഉള്ള പോസ്റ്റർ സന്ന സൂരി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. ചിത്രത്തിൽ താൻ പൊലീസ് വേഷത്തിലാണെന്നും സന്ന അറിയിച്ചു. ഇത് ചില മാധ്യമങ്ങൾ വാർത്ത ആക്കുകയും ചെയ്തിരുന്നു. പിന്നീട് ജയിലറിന്റെ സഹസംവിധായകൻ ഈ പോസ്റ്റർ കാണുകയും സന്നയെ കോൺടാക്ട് ചെയ്ത് ഇത് വ്യാജമാണെന്ന് പറയുകയും ആയിരുന്നു. ഇതോടെയാണ് താൻ പറ്റിക്കപ്പെടുക ആയിരുന്നുവെന്ന് സന്ന അറിയുന്നത്. ശേഷമാണ് പൊലീസിൽ സന്ന പരാതിപ്പെടുന്നത്. 

നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലര്‍. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. ശിവരാജ്കുമാര്‍, രമ്യ കൃഷ്ണന്‍, വിനായകന്‍ തുടങ്ങിയവരൊക്കെ രജനിക്കൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫര്‍. 

You may also like

error: Content is protected !!
Join Our WhatsApp Group