സിനിമ നിര്‍മ്മാണ മേഖലയിലേക്ക് കടന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍. മഹേന്ദ്രസിംഗ് ധോണിയും ഭാര്യ സാക്ഷിയുമാണ് ധോണി എന്റര്‍ടെയ്‌മെന്റ് എന്നപേരില്‍ പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചത്.നിര്‍മ്മാണ കമ്ബിനിയുടെ ആദ്യ ചിത്രത്തിന്റം പൂജ ചെന്നൈയില്‍ നടന്നു. എല്‍ ജിഎം( ലെറ്റ്‌സ് ഗെറ്റ് മാരിഡ്) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നത് സാക്ഷി തന്നെയാണ്.
നവാഗത സംവിധായകനായ രമേഷ് തമിഴ്മണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹരീഷ് കല്യണ്‍, നദിയ, യോഗി ബാബു, ഇവാന എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ധോണി പ്രൊഡക്ഷന്‍ ഹൗസിന്റെ ആദ്യ സിനിമയില്‍ ഇളയ ദളപതി വിജയ് അഭിനയിക്കും എന്ന് വാര്‍ത്തകള്‍ വന്നിരുന്നു.പൂജയുടെ ചിത്രങ്ങള്‍ ധോണി തന്റെ ട്വീറ്റര്‍ ഹാന്‍ഡില്‍ പങ്ക്‌വെച്ചിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ് ക്യാപ്റ്റനായി തമിഴ് ജനതയുമായി അടുത്ത ബന്ധമാണ് ധോണിയ്‌ക്കുള്ളത്. ഈ ബന്ധമാണ് ആദ്യ സിനിമ തമിഴില്‍ ആകാന്‍ കാരണമെന്ന് സിനിമ മേഖലയിലുള്ളവര്‍ പറയുന്നത്.
ബോക്സ് ഓഫീസ് ഭരിച്ച് ‘പഠാൻ’; മൂന്ന് ദിവസത്തിൽ 300 കോടിയും കടന്ന് മുന്നേറ്റം
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായികനായി എത്തിയ ചിത്രം. അതുതന്നെയാണ് പഠാൻ ഭാഷാഭേദമെന്യെ പ്രേക്ഷക ശ്രദ്ധനേടാൻ കാരണം. തുടരെയുള്ള പരാജയങ്ങളിൽ നിന്നും കരകയറി കൊണ്ടിരിക്കുന്ന ബോളിവുഡിന് വൻ ആശ്വാസമാകും പഠാൻ എന്നായിരുന്നു ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ആ വിലയിരുത്തലുകൾ വെറുതെ ആയില്ലെന്നാണ് ഓരോ ദിവസവും പുറത്തുവരുന്ന ബോക്സ് ഓഫീസ് കണക്കുകൾ വ്യക്തമാക്കുന്നത്. റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോൾ 300 കോടിയും കഴിഞ്ഞ് കുതിപ്പ് തുടരുകയാണ് പഠാൻ.
ദീപിക പദുക്കോൺ നായികയായി എത്തിയ ചിത്രം, മൂന്ന് ദിവസം പിന്നിടുമ്പോൾ 313 കോടിയാണ് സ്വന്തമാക്കിയിരിക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റായ സുമിത് കേഡൽ ട്വീറ്റ് ചെയ്യുന്നു. ഇദ്ദേഹത്തിന്റെ കണക്ക് പ്രകാരം, ബുധനാഴ്ച 57 കോടി, വ്യാഴാഴ്ച 70.50 കോടി, വെള്ളിയാഴ്ച 39.50 കോടിയുമാണ് സ്വന്തമാക്കിയിരിക്കുന്നത്. 167 കോടിയാണ് നെറ്റ്. ഇതുൾപ്പടെ മൂന്ന് ദിവസം പിന്നിടുമ്പോൾ 313 കോടി പഠാൻ നേടിയെന്നാണ് കണക്ക്. ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസ് കണക്കാണിത്. കൂടാതെ ഈ വീക്കൻഡ് ആകുമ്പോഴേക്കും 480-500 കോടിവരെ ചിത്രം നേടുമെന്നാണ് സുമിത് കേഡലിന്റെ വിലയിരുത്തൽ.
ആറ്റ്ലീ സംവിധാനം ചെയ്യുന്ന ജവാൻ ആണ് ഷാരൂഖിന്റേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം. നയൻതാര നായികയായി എത്തുന്ന ചിത്രത്തിൽ ഡബിൾ റോളിലാണ് ഷാരൂഖ് എത്തുന്നതെന്നാണ് വിവരം. നയൻതാരയുടെയും ആറ്റ്ലീയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രം എന്ന പ്രത്യേകതയും ജവാനുണ്ട്.