Home കർണാടക ധർമസ്ഥല വെളിപ്പെടുത്തൽ: യുട്യൂബർക്കെതിരായ അന്വേഷണം തടഞ്ഞ് ഹൈക്കോടതി

ധർമസ്ഥല വെളിപ്പെടുത്തൽ: യുട്യൂബർക്കെതിരായ അന്വേഷണം തടഞ്ഞ് ഹൈക്കോടതി

by ടാർസ്യുസ്

ബെംഗളൂരു: ധർമസ്ഥല വെളിപ്പെടുത്തൽ; യുട്യൂബർക്കെതിരായ അന്വേഷണം തടഞ്ഞ് ഹൈക്കോടതി ജസ്റ്റിസ് എം. നാഗപ്രസന്നയാണ് അന്വേഷണം താത്കാലിക മായി തടഞ്ഞത്. ഹർജിയിൽ സംസ്ഥാന സർക്കാരിന്റെ പ്രതികരണം തേടിയ കോടതി കേസ് ഏപ്രിൽ 22-ന് വീണ്ടും പരിഗണിക്കാൻ മാറ്റി.ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ നൂറിൽപ്പരം സ്ത്രീകളുടെ മൃതദേഹം ധർ മസ്ഥലയിൽ കുഴിച്ചുമൂടിയിട്ടുണ്ടെന്ന ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ ക്കുറിച്ചുള്ള വീഡിയോയാണ് കേസിന് അടിസ്ഥാനം. സംഭവ ത്തെ തെറ്റായി ചിത്രീകരിക്കുന്ന വിധത്തിൽ എ.ഐ. ദൃശ്യങ്ങളും വീഡിയോയിൽ ഉപയോഗിച്ചെ ന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേസെടുത്തത്.അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന കേസിൽ തെറ്റിധാരണ പടർത്തുന്നവിധത്തിലുള്ള വീഡിയോയാണ് തയ്യാറാക്കിയ തെന്നും സർക്കാർ അഭിഭാഷ കൻ വാദിച്ചു. എന്നാൽ, സർക്കാരിന്റെ വിശദമായ പ്രതികരണം. തേടിയ കോടതി കേസ് വീണ്ടും. പരിഗണിക്കുന്നതുവരെ അന്വേഷണം തടയുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group