ന്യൂഡൽഹി: വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതിന് വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 22.2 കോടി രൂപ പിഴയിട്ടു. കഴിഞ്ഞ വർഷം ഡിസംബർ 3 നും 5 നും ഇടയിലാണ് സർവീസുകൾ റദ്ദാക്കിയത്. മൂന്ന് ദിവസങ്ങൾക്കുള്ളിൽ 2,507 വിമാന സർവീസുകൾ റദ്ദാക്കുകയും 1,852 സർവീസുകൾ വൈകുകയും ചെയ്തിരുന്നു. പിഴ കൂടാതെ ഇൻഡിഗോയ്ക്ക് 50 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടിയും ഏർപ്പെടുത്തിയിട്ടുണ്ട്.പുതുക്കിയ ഫ്ലൈറ്റ് ഡ്യൂട്ടി സമയപരിധിനടപ്പാക്കുന്നതിലുണ്ടായഅപാകതകളെത്തുടർന്നാണ്സർവീസുകൾ കൂട്ടത്തോടെമുടങ്ങിയത്.
സാങ്കേതിക തകരാറുകൾ,ശൈത്യകാല സമയക്രമത്തിലെമാറ്റങ്ങൾ, വിമാനത്താവളങ്ങളിലെതിരക്ക്, കാലാവസ്ഥ എന്നിങ്ങനെയുള്ള“പ്രതീക്ഷിക്കാത്ത വെല്ലുവിളികൾ”കാരണമാണ് ഈ പ്രതിസന്ധിഉണ്ടായതെന്നാണ് ഇൻഡിഗോ നൽകിയവിശദീകരണം. വിവിധവിമാനത്താവളങ്ങളിലായി മൂന്ന്ലക്ഷത്തിലധികം യാത്രക്കാരാണ്സർവീസ് റദ്ദാക്കൽ മൂലംദുരിതത്തിലായത്. യാത്രികർക്ക്വ്യാപകമായ ബുദ്ധിമുട്ടുകൾക്ക്കാരണമായ ഇൻഡിഗോയുടെപ്രവർത്തനത്തിലെ വീഴ്ചകൾവിലയിരുത്തിയ ശേഷമാണ് നടപടിസ്വീകരിച്ചതെന്ന് ഡിജിസിഎപ്രസ്താവനയിൽ അറിയിച്ചു.