
ഇന്ത്യയിലുടനീളം 21 ശതമാനം പേര്‍ക്ക് മാത്രമേ പൂര്‍ണ്ണമായും കോവിഡ് വാക്സിന് ലഭിച്ചിട്ടുള്ളൂ എന്നിരിക്കേ ബി.ജെ.പി എങ്ങനെയാണ് 100 കോടി വാക്സിനേഷന്റെ വിജയാഘോഷം നടത്തുന്നത് എന്ന ചോദ്യവുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ രംഗത്ത് .
‘രാജ്യത്തെ 132 കോടി ജനങ്ങളില്‍ ആകെ 29 കോടിയാളുകള്‍ക്ക് മാത്രമാണ് പൂര്‍ണമായും വാക്സിന് ലഭിച്ചത് എന്നിരിക്കെ ബി.ജെ.പി നേതാക്കള്‍ എങ്ങനെയാണ് നൂറ് കോടി വാക്സിന് നേട്ടം ആഘോഷമാക്കുന്നത്. രാജ്യത്തെ 21 ശതമാനം പേര്‍ക്ക് മാത്രമാണ് പൂര്‍ണ്ണമായും വാക്സിന് ലഭിച്ചത്. 42 കോടിയാളുകള്‍ക്ക് ഒരു ഡോസ് വാക്സിനാണ് ആകെ ലഭിച്ചത്. രാജ്യത്തെ 62 കോടി മനുഷ്യര്‍ക്ക് ഇനിയും ഒരു ഡോസ് വാക് സിന് പോലും ലഭിച്ചിട്ടില്ല’ സിദ്ധരാമയ്യ ട്വിറ്ററില്‍ ചൂണ്ടിക്കാട്ടി .വര്‍ഷാവാസനത്തോടെ രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും വാകിസിനേഷന് ലഭ്യമാക്കാന്‍ ബി.ജെ.പി സര്‍ക്കാരിന് കഴിയുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? . സിദ്ധ രാമയ്യ ചോദിച്ചു.
‘ആർത്തവ കപ്പ് എന്ന മനോഹരമായ കണ്ടുപിടുത്തം’; ശ്രദ്ധേയമായി മെൻസ്ട്രൽ കപ്പ് അനുഭവ കുറിപ്പ്
