കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തും. തെലങ്കാനയില്‍ ഏഴായിരം കോടി രൂപയുടെ വികസനപദ്ധതികള്‍ മോദി ഉദ്ഘാടനം ചെയ്യും.
699 കോടി മുടക്കി നവീകരിക്കുന്ന സെക്കന്തരാബാദ് സ്റ്റേഷന്റെ വികസനപദ്ധതിക്കും മോദി തുടക്കം കുറിക്കും. ഇതിന് ശേഷം ഹൈദരാബാദിലെ പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന മെഗാറാലിയിലും മോദി സംസാരിക്കും. വിശാഖപട്ടണത്ത് നിന്ന് സെക്കന്തരാബാദിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസും മോദി ഫ്ലാഗ് ഓഫ് ചെയ്യും. 650 കിലോമീറ്റര്‍ ദൂരം എട്ട് മണിക്കൂര്‍ കൊണ്ട് താണ്ടാനാകുമെന്നതാണ് ഈ വന്ദേഭാരത് എക്സ്പ്രസിന്റെ പ്രത്യേകത.
10,800 കോടി രൂപയുടെ വികസനപദ്ധതികളാണ് കര്‍ണാടകയില്‍ മോദി ഉദ്ഘാടനം ചെയ്യുക. യാദ്ഗിര്‍, കലബുറഗി ജില്ലകളിലാണ് മോദി എത്തുക. യാദ്ഗിറില്‍ ജല്‍ജീവന്‍ മിഷന്റെ ഭാഗമായുള്ള കുടിവെള്ളപദ്ധതിക്കും തുടക്കം കുറിക്കും. കലബുറഗിയില്‍ 50,000 പേര്‍ക്ക് ഭൂമി നല്കുന്ന പദ്ധതിയും നാരായണപുര ഡാമിന്റെ കനാല്‍ പുനരുദ്ധാരണപദ്ധതിയും ഉദ്ഘാടനം ചെയ്യും .
മുംബൈയില്‍ വികസന പദ്ധതികള്‍ക്കൊപ്പം നഗരത്തിലെ രണ്ട് മെട്രോ സര്‍വീസുകളും ഉദ്ഘാടനം ചെയ്യും. മഹാരാഷ്ട്രയില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം മോദി നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്.
35 യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍; മണിക്കൂറുകള്‍ക്ക് മുമ്ബേ വിമാനം പോയി
ന്യൂഡല്‍ഹി: യാത്രക്കാരെ കയറ്റാതെ സിംഗപ്പൂരിലേക്കുള്ള വിമാനം പോയ സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അമൃത്സര്‍ വിമാനത്താവളത്തില്‍ ബുധനാഴ്ചയായിരുന്നു സംഭവം. 35 യാത്രക്കാരെ കയറ്റാതെയാണ് വിമാനം പറന്നുയര്‍ന്നത്.
സ്കൂട്ട് എയര്‍ലൈന്‍ വിമാനമാണ് യാത്രക്കാരെ കയറ്റാതെ പോയത്. വിമാനം പുറപ്പെടേണ്ട സമയം വൈകീട്ട് 7.55 ആണ്. എന്നാല്‍ മണിക്കൂറുകള്‍ക്ക് മുമ്ബേ, വൈകീട്ട് മൂന്നു മണിക്ക് വിമാനം പോകുകയായിരുന്നു.
ഇതേത്തുടര്‍ന്ന് വിമാനത്താവളത്തില്‍ കാത്തിരുന്ന യാത്രക്കാര്‍ പ്രതിഷേധിച്ചത് വന്‍ സംഘര്‍ഷത്തിന് ഇടയാക്കി. തുടര്‍ന്ന് യാത്രക്കാര്‍ അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ഏകദേശം 280 യാത്രക്കാര്‍ സിംഗപ്പൂരിലേക്ക് പോകേണ്ടതായിരുന്നു, എന്നാല്‍ 250 ഓളം യാത്രക്കാര്‍ക്കു മാത്രമാണ് പോകാനായത്.
30 ലേറെപ്പേര്‍ക്ക് വിമാനം നേരത്തെ പോയതിനാല്‍, പോകാനായില്ലെന്നും അമൃത്സര്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ പറഞ്ഞു. എന്നാല്‍ വിമാനത്തിന്റെ പുറപ്പെടുന്ന സമയം മാറ്റിയത് യാത്രക്കാരെ ഇമെയില്‍ മുഖേന അറിയിച്ചിരുന്നു എന്നാണ് വിമാനക്കമ്ബനി അധികൃതര്‍ വിശദീകരിക്കുന്നത്.