ബംഗളൂരു: ചന്നപട്ടണ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ജനതാദള്‍-എസ് നേതാവ് എച്ച്.ഡി. ദേവഗൗഡയുടെ മകള്‍ അനസൂയ മഞ്ജുനാഥ എത്തുമെന്ന് സൂചന.
ഇവർ എന്‍ ഡി എ സ്ഥാനാര്‍ഥി ആകാനാണ് സാധ്യത. എം പിയായി എച്ച്.ഡി.കുമാരസ്വാമി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ചന്നപട്ടണ നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത് ഇതോടെയാണ്. സീറ്റ് ജെ ഡി എസിന് നല്കുന്ന കാര്യത്തില്‍ ഇന്ന് ചേരുന്ന ബി ജെ പി സംസ്ഥാന എക്സിക്യൂട്ടീവില്‍ തീരുമാനം ഉണ്ടാകുന്നതായിരിക്കും.
അനസൂയയുടെ സ്ഥാനാർത്ഥിത്വം ജെ ഡി എസ് സംസ്ഥാന സമിതി ചേർന്ന് പ്രഖ്യാപിക്കുന്നതായിരിക്കും. ശനിയാഴ്ചയാണ് യോഗം ചേരുക. യോഗത്തില്‍ കേന്ദ്രമന്ത്രി കുമാരസ്വാമിയും ജെ ഡി എസ് സംസ്ഥാന അധ്യക്ഷനും മറ്റ് മുതിര്‍ന്ന നേതാക്കളുമുള്‍പ്പെടെയുള്ളവർ പങ്കെടുക്കുന്നതായിരിക്കും.