Home Featured എസ്.എസ്.എല്‍.സി ഒന്നാം റാങ്കുകാരിക്ക് ഉപമുഖ്യമന്ത്രി അഞ്ച് ലക്ഷം കൈമാറി

എസ്.എസ്.എല്‍.സി ഒന്നാം റാങ്കുകാരിക്ക് ഉപമുഖ്യമന്ത്രി അഞ്ച് ലക്ഷം കൈമാറി

by admin

ബംഗളൂരു: കർണാടക എസ്.എസ്.എല്‍.സി പരീക്ഷയില്‍ 625/625 മാർക്കുകള്‍ നേടി ഒന്നാം റാങ്ക് കരസ്ഥമാക്കിയ അൻകിത ബാസപ്പ കൊന്നുരിന് സർക്കാറിന്റെ അഞ്ച് ലക്ഷം രൂപയുടെ ചെക്കും മൊമന്റോയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ചൊവ്വാഴ്ച കൈമാറി.

അദ്ദേഹം കുട്ടിയെ ഷാള്‍ അണിയിച്ച്‌ അനുമോദിച്ചു. ബഗല്‍കോട്ട് ജില്ലയില്‍ മുഡോള്‍ താലൂക്കില്‍ മെല്ലെഗെരി മൊറാർജി ദേശായി റസിഡൻഷ്യല്‍ സ്കൂള്‍ വിദ്യാർഥിനിയാണ് അൻകിത. മൂന്നാം റാങ്കുകാരൻ മാണ്ഡ്യ ജില്ലയിലെ കണ്ണാളിയിലെ നവനീതിന് രണ്ട് ലക്ഷം രൂപയും മൊമന്റോയും കൈമാറി അനുമോദിച്ചു. സർക്കാർ വിദ്യാലയങ്ങളില്‍ പഠിച്ച്‌ അത്യുന്നത വിജയം കൈവരിച്ച ഇരുവരും ഏതുതരം പ്രശംസകള്‍ക്കുമപ്പുറം ഉയരത്തിലാണെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group