Home Featured ബംഗളൂരുവിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കും – ഡി.കെ.ശിവകുമാർ

ബംഗളൂരുവിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കും – ഡി.കെ.ശിവകുമാർ

by admin

ബംഗളൂരു നഗരത്തിലെ അനധികൃത കെട്ടിടങ്ങളും അപകട ഭീഷണിയുള്ള കെട്ടിടങ്ങളും പൊളിച്ചുനീക്കുമെന്ന് ഉപമുഖ്യന്ത്രി ഡി.കെ.ശിവകുമാർ പറഞ്ഞു. അനധികൃത കെട്ടിടങ്ങളുടെ രജിസ്ട്രേഷൻ തടയുമെന്നും കൈയേറ്റ നിർമിതികള്‍ പൊളിക്കുമെന്നും ബംഗളൂരു വികസന വകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന അദ്ദേഹം വ്യക്തമാക്കി. അനധികൃത നിർമാണം തടയാനും കൈയേറ്റം ഒഴിവാക്കാനും കൂടുതല്‍ അധികാരങ്ങള്‍ ബി.ബി.എം.പി, ബി.ഡി.എ അടക്കമുള്ളവക്ക് നല്‍കും.

അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍നിന്ന് ഉദ്യോഗസ്ഥരെ തടയുന്നതായിരുന്നു മുൻ സർക്കാറിന്‍റെ സമീപനമെന്നും ഉപമുഖ്യമന്ത്രി കുറ്റപ്പെടുത്തി. ബൃഹത് ബംഗളൂരു മഹാ നഗര പാലികെ (ബി.ബി.എം.പി), ബംഗളൂരു ഡെവലപ്മെന്റ് അതോറിറ്റി (ബി.ഡി.എ), ബംഗളൂരു മെട്രോപൊളിറ്റൻ റീജൻ ഡെവലപ്മെന്റ് അതോറിറ്റി (ബി.എം.ആർ.ഡി.എ) തുടങ്ങിയവക്ക് കൂടുതല്‍ അധികാരവും സ്വാതന്ത്ര്യവും നല്‍കും. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് കൂടുതല്‍ ഫോക്കസ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കാമുകന്‍ മറ്റൊരു വിവാഹം കഴിക്കുന്നത് എതിര്‍ത്ത യുവതിക്ക് ദാരുണാന്ത്യം, കാണാതായി 4 മാസത്തിന് ശേഷം യുവതിയുടെ മൃതദേഹം കണ്ടെത്തി; ജിം പരിശീലകന്‍ അറസ്റ്റില്‍

കാണാതായി നാല് മാസത്തിന് ശേഷം 32 കാരിയായ യുവതിയുടെ മൃതദേഹം കണ്ടെടുത്തു. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ജില്ലയിലാണ് സംഭവം.സംഭവത്തില്‍ ജിം പരിശീലകനെ പൊലീസ് അറസ്റ്റ് ചെയ്തു.ജിം ട്രെയിനര്‍ വിശാല്‍ സോണിയാണ് അറസ്റ്റിലായത്. കാണ്‍പൂര്‍ ജില്ലാ മജിസ്ട്രേറ്റിന്റെ ഔദ്യോഗിക വസതിക്ക് സമീപമുള്ള ക്ലബില്‍ നിന്നാണ് 32 കാരിയായ ഏക്താ ഗുപ്തയുടെ മൃതദേഹം പോലീസ് കണ്ടെടുത്തത്.ചോദ്യം ചെയ്യലില്‍ താനും ഏക്താ ഗുപ്തയും തമ്മില്‍ അവിഹിത ബന്ധമുണ്ടായിരുന്നുവെന്നും മറ്റൊരു സ്ത്രീയുമായുള്ള വിവാഹനിശ്ചയത്തെ ഏക്താ എതിര്‍ത്തിരുന്നതായും സോണി പോലീസിനെ അറിയിച്ചു.

ജൂണ്‍ 24 ന് ഏക്താ ഗുപ്ത ജിമ്മില്‍ എത്തുകയും ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും ചെയ്തു. ഇരുവരും ജിമ്മില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു. കാറില്‍ വെച്ചും ഇവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് സോണി ഏക്താ ഗുപ്തയെ ഇടിച്ചതോടെ യുവതി ബോധരഹിതയായി.തുടര്‍ന്ന് സോണി യുവതിയെ കൊലപ്പെടുത്തി മൃതദേഹം ക്ലബ്ബില്‍ കുഴിച്ചിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് സോണിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാള്‍ നല്‍കിയ സൂചനയുടെ അടിസ്ഥാനത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. യുവതിയുടെ കുടുംബം മൃതദേഹം തിരിച്ചറിഞ്ഞു. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കാണ്‍പൂര്‍ പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു

You may also like

error: Content is protected !!
Join Our WhatsApp Group