Home Featured ബെംഗളൂരു: സംസ്ഥാനത്ത് അവയവങ്ങൾക്കായുള്ള ആവശ്യം വർദ്ധിക്കുന്നു

ബെംഗളൂരു: സംസ്ഥാനത്ത് അവയവങ്ങൾക്കായുള്ള ആവശ്യം വർദ്ധിക്കുന്നു

by admin

ബെംഗളൂരു: സംസ്ഥാനത്ത് അവയവങ്ങൾക്കായുള്ള ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുന്നു, 5387 പേരാണ് അവയവങ്ങൾക്കായി കാത്തിരിക്കുന്നത്.ഇതിൽ വൃക്കകൾക്കാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളതെന്ന് ആരോഗ്യ വകുപ്പിൻ്റെ സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്‌ലാൻറ് ഓർഗനൈസേഷൻ (ജീവസാർഥകേറ്റ്) പറയുന്നു.

ഓഗസ്റ്റ് 1 ന് തന്നെ ദേശീയ അവയവദാന ദിനം (ഓഗസ്റ്റ് 3) ആഘോഷിച്ച സംഘടന, ഈ വർഷം 121 പേർ അവയവങ്ങൾ ദാനം ചെയ്തതായും അവയവദാന പ്രതിജ്ഞയെടുക്കാൻ ആളുകളോട് അഭ്യർത്ഥിച്ചതായും പറഞ്ഞു.ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്‌ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.

മോഹൻലാല്‍ സാറേ നമുക്ക് ഒരു വൈകുന്നേരം ഒന്നിച്ച്‌ കൂടാം. അഭിനന്ദനത്തിന് ഷാരൂഖ് ഖാന്റെ മറുപടി

71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. മികച്ച നടന്മാരായി ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും തെരഞ്ഞെടുക്കപ്പെട്ടു.ജവാൻ എന്ന സിനിമയിലെ അഭിനയത്തിനാണ് ഷാരൂഖ് ഖാന് പുരസ്‌കാരം ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ നടന് അഭിനന്ദന പ്രവാഹമായിരുന്നു. ബോളിവുഡില്‍ നിന്നും, മലയാളത്തില്‍ നിന്നും ഉള്‍പ്പടെ നിരവധി പേരാണ് നടനെ അഭിനന്ദിച്ച്‌ രംഗത്ത് വന്നത്.ഇപ്പോഴിതാ നടൻ മോഹൻലാലിൻറെ അഭിനന്ദന സന്ദേശത്തിന് ഷാരൂഖ് ഖാൻ നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടിയുന്നത്. ‘നന്ദി മോഹൻലാല്‍ സാർ… നമുക്ക് ഒരു വൈകുന്നേരം അവധിയെടുത്ത് വീണ്ടും കാണാം. ആലിംഗനങ്ങള്‍’ എന്നാണ് ഷാരൂഖ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

33 വര്‍ഷത്തെ സിനിമ കരിയറില്‍ ആദ്യമായി, 59-ാം വയസിലാണ് ദേശീയ പുരസ്‌കാരം ഷാരൂഖ് ഖാനെ തേടി എത്തിയിരിക്കുന്നത്. നിരവധി ഫിലിം ഫെയര്‍ അവാര്‍ഡുകളും 2005 ല്‍ പത്മശ്രീ ബഹുമതി ഉള്‍പ്പെടെ ലഭിച്ചിട്ടും ദേശീയ ചലച്ചിത്ര പുരസ്‌കാരം മാത്രം നടന് ലഭിച്ചിരുന്നില്ല.എത്രയോ മികച്ച ചിത്രങ്ങള്‍ മുൻപ് ചെയ്തിരുന്നിട്ടും അന്ന് ലഭിക്കാത്ത ദേശീയ പുരസ്‌കാരം ഇന്ന് ലഭിച്ചതിലുള്ള അമർഷവും ആരാധകർക്കുണ്ട്. മിസിസ് ചാറ്റർജി vs നോർവേ എന്ന സിനിമയിലെ പ്രകടനത്തിന് റാണി മുഖർജി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് ആണ് മികച്ച മലയാളം സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത്.

ഉള്ളൊഴുക്കിലെ പ്രകടനത്തിന് ഉർവശിക്ക് മികച്ച സഹനടിയ്ക്കുള്ള പുരസ്കാരം ലഭിച്ചപ്പോള്‍ പൂക്കാലം എന്ന സിനിമയിലെ ഇട്ടൂപ്പ് എന്ന കഥാപാത്രമായുള്ള പ്രകടനത്തിന് വിജയരാഘവൻ മികച്ച സഹനടനായും തെരഞ്ഞെടുക്കപ്പെട്ടു. പൂക്കാലം എന്ന സിനിമയുടെ എഡിറ്റിംഗിന് മിഥുൻ മുരളിക്ക് മികച്ച എഡിറ്റർക്കുള്ള അവാർഡ് ലഭിച്ചു. ജൂഡ് ആന്റണി ജോസഫ് ഒരുക്കിയ 2018 ന് മികച്ച കലാസംവിധായകനുള്ള പുരസ്‌കാരം മോഹൻദാസ് സ്വന്തമാക്കി. അനിമലില്‍ റീ റെക്കോർഡിങ്ങും മിക്സിങ്ങും നിർവഹിച്ച എം ആർ രാജകൃഷ്ണന് സ്പെഷ്യല്‍ മെൻഷൻ ലഭിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group