രാമനഗർ ജില്ലയെ ബെംഗളൂരു സൗത്ത് എന്നും, ചിക്കബെല്ലാപുരയിലെ ബാഗേപ്പള്ളി താലൂക്കിനെ ഭാഗ്യ നഗർ എന്നും പേര് മാറ്റാൻ സംസ്ഥാന സർക്കാർ അനുമതി നല്‍കിയതിന് പിന്നാലെ, ദക്ഷിണ കന്നഡ ജില്ലയുടെ പേര് മംഗളൂരു എന്നാക്കണമെന്ന ആവശ്യം ശക്തമായി.ഈ വിഷയത്തില്‍ നടന്ന ദക്ഷിണ കന്നഡ ജില്ലാ വികസന ഏകോപന, നിരീക്ഷണ സമിതി (ദിഷ) യോഗം, ദക്ഷിണ കന്നഡയുടെ പേര് മംഗളൂരു എന്നാക്കാൻ സർക്കാരിനോട് അഭ്യർത്ഥിച്ചുകൊണ്ട് പ്രമേയം പാസാക്കി. എംപി ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ടയുടെ അധ്യക്ഷതയിലായിരുന്നു ഈ നിർണായക യോഗം.
എന്തുകൊണ്ട് ഈ പേര് മാറ്റം? : ബെല്‍ത്തങ്ങാടി എംഎല്‍എ ഹരീഷ് പൂഞ്ചയാണ് ഈ വിഷയം യോഗത്തില്‍ അവതരിപ്പിച്ചത്. ദക്ഷിണ കന്നഡയിലുള്ളവർ എല്ലാം മംഗളൂരില്‍ നിന്നുള്ളവരായാണ് എപ്പോഴും പരിചയപ്പെടുത്താറുള്ളതെന്നും, മറ്റുള്ളവരും അവരെ അങ്ങനെയാണ് അംഗീകരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലയുടെ പേര് മംഗളൂരു എന്നാക്കുന്നത് ജനങ്ങളുടെ ഒരുപാട് കാലത്തെ ആവശ്യമാണെന്നും പൂഞ്ച ഊന്നിപ്പറഞ്ഞു. എംഎല്‍എമാരായ വൈ. ഭരത് ഷെട്ടി, ഡി. വേദവ്യാസ കാമത്ത്, ഉമാനാഥ് കോട്ടിയാൻ, ഭാഗീരഥി മുരള്യ, എംഎല്‍സി പ്രതാപസിംഹ നായക് എന്നിവരും മറ്റ് ജനപ്രതിനിധികളും എംഎല്‍എ പൂഞ്ചയുടെ ഈ ആവശ്യത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. സമിതിയുടെ പ്രമേയം ഉടൻ തന്നെ സംസ്ഥാന സർക്കാരിന് സമർപ്പിക്കുമെന്ന് ക്യാപ്റ്റൻ ചൗട്ട അറിയിച്ചു.
ചരിത്രപരമായ കാരണങ്ങളും പൊതുജന പിന്തുണയും : നേരത്തെ, മംഗളൂരു ജില്ലാ തുളുപാര ഹൊറാട്ട സമിതിയും ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഈ സമിതിയെ പ്രതിനിധീകരിച്ച് മാധ്യമങ്ങളോട് സംസാരിച്ച കർണാടക തുളു സാഹിത്യ അക്കാദമിയുടെ മുൻ പ്രസിഡന്റ് ദയാനന്ദ് കട്ടല്‍സർ, പോർച്ചുഗീസുകാരും ബ്രിട്ടീഷുകാരും ഈ പ്രദേശത്തിന് ‘കാനറ’ എന്ന് പേരിട്ടെന്നും പിന്നീട് അത് ‘ദക്ഷിണ കാനറ’ എന്നും അതിനുശേഷം ‘ദക്ഷിണ കന്നഡ’ എന്നും ആയതാണെന്നും വിശദീകരിച്ചു. ഇത് തദ്ദേശീയ സംസ്കാരത്തിന് ചേർന്നതല്ലെന്നും അദ്ദേഹം വാദിച്ചു.
മംഗളൂരു എന്ന സ്ഥലത്തെക്കുറിച്ച് ചരിത്രപരമായ ഒട്ടേറെ പരാമർശങ്ങള്‍ ഉണ്ടെന്നും, ‘മംഗര’ എന്ന് ഈ പ്രദേശത്തെ പരാമർശിക്കുന്ന ചില പഴയ പാട്ടുകളുണ്ടായിരുന്നതായും കട്ടല്‍സർ കൂട്ടിച്ചേർത്തു. ഈ ആവശ്യം ഉന്നയിക്കാൻ വേണ്ടിയാണ് സമാന ചിന്താഗതിക്കാർ ചേർന്ന് മംഗളൂരു ജില്ലാ തുളുപാര ഹൊറാട്ട സമിതി രൂപീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
കർണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെപിസിസി) ജനറല്‍ സെക്രട്ടറി രക്ഷിത് ശിവറാമും ഈ വിഷയത്തെ പിന്തുണച്ച് രംഗത്തെത്തി. വിമാനത്താവളത്തിനും തുറമുഖത്തിനും മംഗളൂരുവിന്റെ പേരാണ് നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തീരദേശ മേഖലയിലെ ‘ബണ്‍’ എന്ന പലഹാരം ‘മംഗളൂരു ബണ്‍സ്’ എന്നും ഓടുകള്‍ ‘മംഗളൂരു ടൈലുകള്‍’ എന്നും അറിയപ്പെടുന്നതും അദ്ദേഹം ഓർമ്മിപ്പിച്ചു.
രാഷ്ട്രീയ പിന്തുണയും നിയമപോരാട്ട സാധ്യതകളും : രാമനഗർ ജില്ലയുടെയും ബാഗേപ്പള്ളി താലൂക്കിന്റെയും പുനർനാമകരണത്തിന് സംസ്ഥാന സർക്കാർ അടുത്തിടെ അംഗീകാരം നല്‍കിയതിന് ശേഷമാണ് ദക്ഷിണ കന്നഡയുടെ പേര് മാറ്റുന്ന കാര്യവും സമിതി ഏറ്റെടുത്തതെന്ന് മുൻ മംഗളൂരു സിറ്റി നോർത്ത് എംഎല്‍എ ബി.എ. മൊഹിയുദ്ദീൻ ബാവ പറഞ്ഞു. മുൻ മംഗളൂരു സിറ്റി കോർപ്പറേഷൻ കൗണ്‍സിലർ കിരണ്‍ കോടിക്കല്‍, ദക്ഷിണ കന്നഡ ബസ് ഓണേഴ്‌സ് അസോസിയേഷൻ മുൻ പ്രസിഡന്റ് ദില്‍രാജ് ആല്‍വ എന്നിവരും ജില്ലയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.
ജൂലൈ അഞ്ചിന് മംഗളൂരു സിറ്റി സൗത്ത് എംഎല്‍എ ഡി. വേദവ്യാസ കാമത്ത് പുറത്തിറക്കിയ പ്രസ്താവനയില്‍, ജില്ലയെ മംഗളൂരു എന്ന് പുനർനാമകരണം ചെയ്യുന്നത് തുളു ഭാഷയുടെ പ്രാമുഖ്യത്തിനായുള്ള പോരാട്ടത്തിന് പുതിയൊരു ഊർജ്ജം നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു. രാജ്യത്തെ പല സ്ഥലങ്ങളിലും ചെയ്തതുപോലെ, ജില്ലയുടെ പ്രാദേശിക നാമം പുനർനാമകരണം ചെയ്യുന്നതിനായി നിയമപോരാട്ടം നടത്തുമെന്നും എംഎല്‍എ അറിയിച്ചു. സംസ്ഥാന സർക്കാർ ഈ ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കണമെന്നും എംഎല്‍എ അഭ്യർത്ഥിച്ചു
അഹമ്മദാബാദ് വിമാനാപകടം: 19 മൃതദേഹങ്ങളുടെ സംസ്‌കാര ചടങ്ങുകള്‍ ഗുജറാത്ത് സര്‍ക്കാര്‍ നടത്തി
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടം നടന്ന് 26 ദിവസങ്ങള്‍ക്ക് ശേഷം മരിച്ചവരുടെ മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങളുടെ അന്തിമ ചടങ്ങുകള്‍ ചൊവ്വാഴ്ച നടത്തി.മൃതദേഹത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളും കുടുംബത്തിന് കൈമാറിയ ശേഷം തിരിച്ചറിഞ്ഞതോ കണ്ടെത്തിയതോ ആയ മൃതദേഹങ്ങളാണിവ.വിമാനത്തിലുണ്ടായിരുന്ന 260 പേരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ഒരു മാസത്തിനിടെ കുടുംബങ്ങള്‍ക്ക് കൈമാറിയിരുന്നു. ഇതിന് ശേഷവും ആകെ 26 മൃതദേഹങ്ങള്‍ കണ്ടെത്തുകയോ തിരിച്ചറിയുകയോ ചെയ്തു.പ്രാഥമികമായി മൃതദേഹം ഏറ്റുവാങ്ങിയ ശേഷം രണ്ടാമത്തെ തവണ 7 കുടുംബങ്ങള്‍ മാത്രമാണ് മൃതദേഹ ഭാഗങ്ങള്‍ ഏറ്റുവാങ്ങിയത്.
പ്രോട്ടോകോള്‍ അനുസരിച്ച് ബാക്കിയുള്ള 19 മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ കുടുംബങ്ങള്‍ അഹമ്മദാബാദ് സിവില്‍ ഹോസ്പിറ്റലിന് അനുമതി നല്‍കി.മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ബന്ധുക്കളുടെ ഡിഎന്‍എ സാമ്ബിളുകള്‍ ശേഖരിക്കുമ്ബോള്‍ തന്നെ കൂടുതല്‍ മൃതദേഹം ഭാഗങ്ങള്‍ ഭാവിയില്‍ കണ്ടെത്താന്‍ സാധ്യതയുണ്ടെന്ന് ബന്ധുക്കളെ വിവരം അറിയിച്ചതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. പ്രാഥമിക ഘട്ടത്തില്‍ കുടുംബത്തിന് മൃതദേഹങ്ങള്‍ കൈമാറിയതിന് ശേഷവും 26 മൃതദേഹങ്ങള്‍ കണ്ടെത്തി