സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റും ലൈസന്‍സും കിട്ടാനുള്ള കാലതാമസം അപേക്ഷകര്‍ക്ക് ദുരിതമാകുന്നു. ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ചവര്‍ക്ക് ഗ്രൗണ്ട് ടെസ്റ്റിന് ഹാജരാകാന്‍ മാസങ്ങളാണ് കാത്തിരിക്കേണ്ടിവരുന്നത്.ഇതോടെ ജില്ലയിലെ പലരും ഡ്രൈവിംഗ് ലൈസന്‍സിന് കര്‍ണാടകയെ ആശ്രയിക്കുന്ന സ്ഥിതിയാണുള്ളത്.സാധാരണ ലേണേഴ്‌സ് ടെസ്റ്റ് പാസായി ഒുരുമാസത്തിനു ശേഷമുള്ള തീയതിയാണ് ഗ്രൗണ്ട് ടെസ്റ്റിനായി അനുവദിക്കുക.
ലേണേഴ്‌സ് ലൈസന്‍സ് കിട്ടി ആറുമാസത്തിനുള്ളില്‍ ഗ്രൗണ്ട് ടെസ്റ്റിന് അപേക്ഷ സമര്‍പ്പിക്കണം. എന്നാല്‍, ഈ കാലാവധി കഴിയുംമുമ്ബ് ആര്‍ടിഒയുടെ സേവാ പരിവാഹന്‍ വെബ്‌സൈറ്റില്‍ അപേക്ഷ സ്വീകരിക്കുന്നില്ലെന്ന പരാതിയാണ് ഉയരുന്നത്.ആറുമാസത്തിനകം ഡ്രൈവിംഗ് ലൈന്‍സിനുള്ള അപേക്ഷ ഓണ്‍ലൈനില്‍ കയറിയില്ലെങ്കില്‍ ലേണേഴ്‌സ് ലൈസന്‍സിന്‍റെ കാലാവധി തീരും. പിന്നീട് അതു പുതുക്കണം. അതിനു ഫീസും അടയ്ക്കണം.
കഴിഞ്ഞദിവസം കാസര്‍ഗോട്ടെ ഒരു അപേക്ഷകന് ആര്‍ടിഒ വെബ്‌സൈറ്റ് രാവിലെ ഒമ്ബതിന് തുറന്നുകിട്ടിയെങ്കിലും നിമിഷങ്ങള്‍ക്കകം കിട്ടാതായി. ഒടിപി നമ്ബര്‍ നോക്കുന്നതിനിടെ സൈറ്റ് വീണ്ടും കണ്ണടച്ചു. സൈറ്റില്‍ അപേക്ഷ സ്വീകരിച്ച മറ്റൊരാള്‍ക്ക് ഗ്രൗണ്ട് ടെസ്റ്റ് തീയതി ലഭിച്ചത് രണ്ടുമാസം കഴിഞ്ഞ് ജൂലൈ 17ന്.മഞ്ചേശ്വരം, കാസര്‍ഗോഡ് താലൂക്കുകളിലായി മുമ്ബ് ടെസ്റ്റില്‍ പരാജയപ്പെട്ടവര്‍ ഉള്‍പ്പെടെ 80 പേര്‍ക്കാണ് സാധാരണയായി ഒരുദിവസം ഗ്രൗണ്ട് ടെസ്റ്റിന് തീയതി അനുവദിക്കുന്നത്. എന്നാല്‍, കഴിഞ്ഞദിവസം സൈറ്റില്‍ പുതിയ അപേക്ഷ സ്വീകരിച്ചത് 36 പേരുടെ മാത്രം.
ഫെബ്രുവരി ആറിന് ലേണേഴ്‌സ് ലൈസനസ് കിട്ടിയ ഒരു അപേക്ഷക ഇന്നലെ ഓണ്‍ലൈനില്‍ അപേക്ഷിച്ചപ്പോള്‍ അവസരം ലഭിച്ചില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാന്‍ ശ്രമിച്ചിട്ടും സാധിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു.ഇതാണ് പലരെയും കര്‍ണാടകയിലേക്ക് ആകര്‍ഷിക്കുന്നത്. അവിടെ ലേണേഴ്‌സ് ലൈസന്‍സും ഡ്രൈവിംഗ് ലൈസന്‍സും കാലതാമസം കൂടാതെ ലഭിക്കും.
കാണാതായ രണ്ടു വയസുള്ള കുഞ്ഞിനെ 40 ഉദ്യോഗസ്ഥര് 16 മണിക്കൂര് തിരഞ്ഞിട്ടും കിട്ടിയില്ല; അവസാനം കണ്ടെത്തിയത് വളര്‍ത്തുനായ
അരിസോണില് കാണാതായ രണ്ടു വയസുള്ള കുഞ്ഞിനെ 40 ഉദ്യോഗസ്ഥര് 16 മണിക്കൂര് തിരഞ്ഞിട്ടും കിട്ടാത്ത കുഞ്ഞിനെ രക്ഷപ്പെടുത്തിയത് വളര്ത്തു നായ.അനറ്റോലിയന് പൈറനീസില് നിന്നുള്ള ബുഫോര്ഡ് എന്ന വളര്ത്തുനായയാണ് രക്ഷകനായത്. യവാപായ് കൗണ്ടി ഷെരീഫ് ഓഫിസ് പങ്കിട്ട ഒരു വിഡിയോയിലാണ് അത്ഭുതകരമായ ഈ രക്ഷപ്പെടുത്തലിന്റെ വിവരണങ്ങള് ഉള്ളത്.നായയുടെ ഉടമ പറയുന്നതനുസരിച്ച് പതിവ് നടത്തത്തിനിടയിലാണ് ഈ നായ കാണാതായ കുട്ടിയെ കണ്ടെത്തി സുരക്ഷിത സ്ഥാനത്ത് എത്തിച്ചത്.
തിങ്കളാഴ്ച വൈകുന്നേരമാണ് സെലിഗ്മാനിലെ വീട്ടില് നിന്ന് രണ്ട് വയസ്സുള്ള ഒരു കുട്ടിയെ കാണാതായി എന്ന വിവരം യവാപായ് കൗണ്ടി ഷെരീഫ് ഓഫിസില് റിപോര്ട്ട് ചെയ്യുന്നത്.ഉടന്തന്നെ 40ലധികം സെര്ച്ച് ആന്ഡ് റെസ്ക്യൂ അംഗങ്ങള് കുട്ടിയെ അന്വേഷിക്കാന് തുടങ്ങി. 16 മണിക്കൂര് നീണ്ട തിരച്ചിലിന് ശേഷം കുട്ടിയുടെ വീട്ടില് നിന്ന് ഏഴ് മൈല് അകലെ ഒരു സ്ഥലത്ത് വച്ച് ഒരു അന്വേഷണോദ്യോഗസ്ഥന് ഈ കുട്ടിയെ കണ്ടെത്തി. എന്നാല്, യഥാര്ഥത്തില് കുട്ടിയെ കണ്ടെത്തിയതിന് പിന്നിലെ ഹീറോ ഉദ്യോഗസ്ഥന് അല്ല.
ബുഫോര്ഡ് എന്ന നായയായിരുന്നു.ഈ നായയുടെ ഉടമ പറയുന്നത്, വീടിന്റെ ഗേറ്റിനോട് ചേര്ന്ന് എന്തോ സൂക്ഷ്മമായി നിരീക്ഷിച്ച് കൊണ്ടിരിക്കുന്ന നായയെ കണ്ട് അദ്ദേഹം പുറത്തിറങ്ങി നോക്കി എന്നാണ്. അപ്പോഴാണ് കുട്ടിയെ കണ്ടെത്തിയത്. ഉടന്തന്നെ അദ്ദേഹം കുഞ്ഞിനെ സുരക്ഷിതമാക്കുകയും അന്വേഷിച്ച് എത്തിയ ഉദ്യോഗസ്ഥര്ക്ക് കൈമാറുകയുമായിരുന്നു.ഒരു മരത്തിന്റെ ചുവട്ടില് കിടന്നുറങ്ങിയപ്പോഴാണ് നായ തന്നെ കണ്ടതെന്ന് കുട്ടി പിന്നീട് പൊലിസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.
നായ തന്നെ ആക്രമിച്ചില്ലെന്നും കുട്ടി പറഞ്ഞു. കുട്ടിയെ സുരക്ഷിതമായി സംരക്ഷിച്ചതിന് ഉദ്യോഗസ്ഥര് ബുഫോര്ഡിനും അവന്റെ ഉടമയ്ക്കും നന്ദിയും പറഞ്ഞു. സാമൂഹിക മാധ്യമങ്ങളില് അഭിനന്ദനമാണ് ഇവര്ക്ക് ലഭിക്കുന്നത്