മൈസൂരു: മൈസൂരുവിൽനിന്ന് കേരളത്തിലേക്കുള്ള ഏക തീവണ്ടിയായ മൈസൂരു-കൊച്ചുവേളി എക്‌സ്‍പ്രസ് അശോകപുരത്തേക്ക് നീട്ടണമെന്നാവശ്യം ശക്തം. നിലവിൽ മൈസൂരു ജങ്ഷനിൽനിന്ന് പുറപ്പെടുന്ന വണ്ടി അശോകപുരത്തുനിന്ന് സർവീസ് ആരംഭിക്കണമെന്നാണ് ആവശ്യം. അശോകപുരം സ്റ്റേഷനിൽ പുതിയ ടെർമിനലിന്റെ ഉദ്ഘാടനം, കഴിഞ്ഞദിവസം കേന്ദ്ര റെയിൽവേ സഹമന്ത്രി വി. സോമണ്ണ നിർവഹിച്ചിരുന്നു. ഇതോടെ അടിസ്ഥാനസൗകര്യം വർധിച്ച സാഹചര്യത്തിൽ അശോകപുരത്തുനിന്ന് തീവണ്ടിസർവീസ് തുടങ്ങണമെന്നാണ് മലയാളിസംഘടനകളുടെയടക്കം ആവശ്യം.
ഈ ആവശ്യം ഉന്നയിച്ച് മന്ത്രി വി. സോമണ്ണയ്ക്ക് മൈസൂരു കേരള സമാജം ഭാരവാഹികൾ നിവേദനം നൽകി.കൂടാതെ, ഉച്ചയ്ക്ക് 12.45-ന് മൈസൂരുവിൽനിന്ന് പുറപ്പെടുന്ന തീവണ്ടി ഒന്നരമണിക്കൂറോളമാണ് ബെംഗളൂരുവിൽ പിടിച്ചിടുന്നത്. വന്ദേ ഭാരത്, ശതാബ്ദി തീവണ്ടികൾ പുറപ്പെടുന്നതുകൊണ്ടാണ് കൊച്ചുവേളി എക്‌സ്‌പ്രസിന്റെ മൈസൂരുവിൽനിന്നുള്ള സമയം മുൻപുള്ളതിനെക്കാൾ നേരത്തേയാക്കിയത്. അതിനാൽ സർവീസ് അശോകപുരത്തുനിന്ന് തുടങ്ങി മൈസൂരുവിൽനിന്ന് ഉച്ചയ്ക്ക് രണ്ടിനുശേഷം പുറപ്പെടുന്നരീതിയിൽ ക്രമീകരിക്കണമെന്നും കേരള സമാജം ഭാരവാഹികൾ മന്ത്രിയോട് ആവശ്യപ്പെട്ടു.
സമയം ഇത്തരത്തിൽ ക്രമീകരിച്ചാൽ തീവണ്ടി ബെംഗളൂരുവിൽ പിടിച്ചിടുന്നത് ഒഴിവാക്കാമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. കേരള സമാജം പ്രസിഡന്റ് പി.എസ്. നായർ, സെക്രട്ടറി മുരളീധര മേനോൻ, കമ്മിറ്റിയംഗം അനിരുദ്ധൻ, ബാബു പച്ചോലക്കൽ, കെ.കെ. പവിത്രൻ, ടി.എസ്. രാധാകൃഷ്ണൻ എന്നിവർ ചേർന്നാണ് മന്ത്രിക്ക് നിവേദനം നൽകിയത്.
കൊറിയന്‍ നടി കിം സെ റോണിനെ മരിച്ച നിലയില്‍ കണ്ടെത്തി
ദക്ഷിണകൊറിയന്‍ നടി കിം സെ റോണിനെ (24) മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച പ്രാദേശിക സമയം അഞ്ചുമണിയോടെയാണ് കിം സെ റോണിനെ സോളിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.സുഹൃത്താണ് താരത്തിന്റെ മരണവിവരം പൊലീസിനെ അറിയിച്ചത്.മരണത്തില്‍ ദുരൂഹതയൊന്നുമില്ലെന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍ ആരെങ്കിലും അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങളോ സംശയകരമായ മറ്റെന്തെങ്കിലോ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
മരണകാരണം അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. ദി മാന്‍ ഫ്രം നോവേര്‍, എ ഗേള്‍ അറ്റ് മൈ ഡോര്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് കിം സെ റോണ്‍.2009-ല്‍ പുറത്തിറങ്ങിയ എ ബ്രാന്‍ഡ് ന്യൂ ലൈഫ് എന്ന ചിത്രത്തിലൂടെ തന്റെ ഒമ്ബതാം വയസ്സില്‍ ബാലതാരമായാണ് കിം സെ റോണ്‍ അഭിനയരംഗത്തേക്ക് എത്തുന്നത്. സിനിമകള്‍ക്ക് പുറമെ വിവിധ ടെലിവിഷന്‍ പരമ്ബരകളിലും താരം പ്രധാനവേഷങ്ങള്‍ ചെയ്തിട്ടുണ്ട്. 2023-ല്‍ പുറത്തിറങ്ങിയ ബ്ലഡ്ഹൂണ്ട്‌സ് ആണ് അവസാന സീരീസ്.
2022 മെയ് മാസത്തില്‍, സിയോളില്‍ മദ്യപിച്ച് വാഹനമോടിച്ച് അതിക്രമം കാണിച്ച കേസിനെ തുടര്‍ന്ന് കിം സെ റോണ്‍ പൊതുവേദികളില്‍നിന്ന് വിട്ടുനിന്നിരുന്നു. താരം ഓടിച്ചിരുന്ന കാറ് ഇലക്‌ട്രിക്കല്‍ ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ചുകയറുകയും നാശനഷ്ടങ്ങള്‍ക്ക് കാരണമാവുകയുമുണ്ടായി. സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട കിം പരസ്യമായി ക്ഷമാപണം നടത്തുകയും അഭിനയ ജീവിതത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു. തുടർന്ന് അവര്‍ കഫേയില്‍ ജോലി ചെയ്തിരുന്നതായി വാര്‍ത്ത വന്നിരുന്നു. 2024 ഏപ്രിലില്‍ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും വിവാദങ്ങളും ആരോഗ്യപ്രശ്നങ്ങളും മൂലം അത് ഉപേക്ഷിക്കേണ്ടി വന്നു.