Home Featured ബെംഗളൂരു : മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോയി മർദനത്തിനിരയാക്കി ; 18-കാരന് ദാരുണാന്ത്യം

ബെംഗളൂരു : മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോയി മർദനത്തിനിരയാക്കി ; 18-കാരന് ദാരുണാന്ത്യം

by admin

ബെംഗളൂരു : മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോയി മർദനത്തിനിരയാക്കിയ 18-കാരന് ദാരുണാന്ത്യം. ബെംഗളൂരു അന്നപൂർണേശ്വരീനഗർ സ്വദേശി കെ. ദീപക് രാജ് ആണ് മരിച്ചത്. സംഭവത്തിൽ രണ്ടുപേരെ ജ്ഞാനഭാരതി പോലീസ് അറസ്റ്റുചെയ്തു.

ദീപകിനെ തട്ടിക്കൊണ്ടുപോയശേഷം സഹോദരൻ പ്രവീണിനെ (20) വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. തവരെകെരെ മാഗനഹള്ളിയിലേക്ക് വിളിച്ചുവരുത്തുകയുംചെയ്തു. അവിടെയെത്തിയപ്പോൾ ദീപകിനെയും പ്രവീണിനെയും പ്രതികൾ മർദിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

തുടർന്ന് ഇരുവരെയും പ്രതികൾ വിട്ടയച്ചു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. പിറ്റേദിവസം ദീപക് തുടർച്ചയായി ഛർദിച്ച് അവശനാകുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.ചികിത്സക്കിടെ മരിച്ചു. സഹോദരങ്ങളുടെ അമ്മ യശോദ നൽകിയ പരാതിയിൽ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.

സിക്‌സര്‍ തൂക്കി ജയം; പാക് താരങ്ങള്‍ക്ക് കൈ കൊടുക്കാതെ മടങ്ങി ഇന്ത്യ; ടോസിന്റെ സമയത്തും ഇല്ല

ഏഷ്യാ കപ്പില്‍ പാകിസ്താനെതിരേ അനായാസ ജയം നേടിയതിനു പിന്നാലെ പാകിസ്താൻ താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കാതെ മടങ്ങി ഇന്ത്യൻ താരങ്ങള്‍.സൂഫിയാൻ മുഖീം എറിഞ്ഞ 16-ാം ഓവറിലെ അഞ്ചാം പന്ത് സിക്സർ പറത്തി ഇന്ത്യയുടെ വിജയം കുറിച്ചത് ക്യാപ്റ്റൻ സൂര്യകുമാർ യാദവായിരുന്നു. ശിവം ദുബെയായിരുന്നു ഒപ്പം. ജയിച്ചതിനു പിന്നാലെ ഇരുവരും പാക് താരങ്ങളുടെ നേർക്ക് നോക്കുക പോലും ചെയ്യാതെ നേരേ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു.നേരത്തേ മത്സരത്തിനു മുമ്ബ് ടോസിന്റെ സമയത്തു തന്നെ ഗ്രൗണ്ടില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ടോസിനു ശേഷം സൂര്യയും പാക് ക്യാപ്റ്റൻ സല്‍മാൻ ആഗയും പരസ്പരം ഹസ്തദാനം ചെയ്തില്ലെന്നു മാത്രമല്ല മുഖത്തോടു മുഖം പോലും നോക്കാതെയാണ് മടങ്ങിയത്.

ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഏഷ്യാകപ്പ് തുടങ്ങുന്നതിനുമുൻപ് ടീം ക്യാപ്റ്റൻമാരെല്ലാം ഒരുമിച്ച്‌ മാധ്യമങ്ങളെ കണ്ടപ്പോഴും വേദിയില്‍വച്ച്‌ സൂര്യയും ആഗയും ഹസ്തദാനം നല്‍കിയിരുന്നില്ല.മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത് പാകിസ്താൻ ഉയർത്തിയ 128 റണ്‍സ് വിജയലക്ഷ്യം 15.5 ഓവറില്‍ ഏഴു വിക്കറ്റുകള്‍ ബാക്കിനില്‍ക്കേ ഇന്ത്യ മറികടക്കുകയായിരുന്നു. 37 പന്തില്‍ നിന്ന് 5 ബൗണ്ടറിയടക്കം 47 റണ്‍സെടുത്ത സൂര്യകുമാർ യാദവാണ് ഇന്ത്യയുടെ ടോപ് സ്കോറർ. തിലക് വർമയും അഭിഷേക് ശർമയും 31 റണ്‍സ് വീതം നേടി

You may also like

error: Content is protected !!
Join Our WhatsApp Group