ന്യൂഡൽഹി: ഡൽഹിയിൽ ആദ്യദിനം കോവിഡ് വാക്സിൻ കുത്തിവെയ്പ്പെടുത്ത 51 പേർക്ക് ചെറിയ ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ. കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടായ ഒരാളെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചതായും മന്ത്രി വ്യക്തമാക്കി.
”ഡൽഹിയിൽ വാക്സിൻ സ്വീകരിച്ച് പ്രതികൂല പാർശ്വഫലമുണ്ടായ ഒരാളെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നത്. മറ്റുള്ള 51 കേസുകളിൽ ആർക്കും ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നിട്ടില്ല. അൽപ നേരത്തെ നിരീക്ഷണം മാത്രമേ ആവശ്യമായി വന്നുള്ളൂ”- സത്യേന്ദർ ജെയിൻ വ്യക്തമാക്കി.
കോവിഡ് വാക്സിൻ കുത്തിവെയ്പ്പെടുത്തതിന് പിന്നാലെ ആരോഗ്യപ്രശ്നങ്ങൾ നേരിട്ട എയിംസിലെ സുരക്ഷാ ജീവനക്കാരനായ 22കാരനെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ശനിയാഴ്ച രാത്രിയോടെ ഐസിയുവിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.
സംസ്ഥാനത്തുടനീളം 81 കേന്ദ്രങ്ങളിലായി 4000ത്തിലേറെ ആരോഗ്യപ്രവർത്തകർക്കാണ് ആദ്യദിനം വാക്സിൻ കുത്തിവെപ്പെടുത്തത്. 8117 പേർക്ക് കുത്തിവെപ്പെടുക്കാനായിരുന്നു ഡൽഹി ആരോഗ്യവകുപ്പ് ലക്ഷ്യമിട്ടിരുന്നത്.
- യെലഹങ്ക സോണിൽ മാംസ വിൽപ്പന താൽക്കാലികമായി നിരോധിച്ചു
- എയർപോർട്ട് കൗൺസിൽ ഇൻ്റർനാഷണലിൻ്റെ അംഗീകാരം ബെംഗളൂരു കെംപെ ഗൗഡ രാജ്യാന്തര വിമാനത്താവളത്തിന്.
- ബംഗളുരു പോലീസിന്റെ റോഡിലുള്ള “കൈ”കളിക്കു വിരാമം , ഇനി റോഡിൽ പിഴയിടില്ല
- ഐ ടി കമ്പനികളിലെ “വർക്ക് ഫ്രം ഹോം” പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബംഗളുരു എം പി.
- കോവിഡ് വാക്സിന് രജിസ്റ്റര്‍ ചെയ്യണോ?; ലിങ്കുകളില്‍ കാത്തിരിക്കുന്നത് വന്‍ തട്ടിപ്പ്.
- ബംഗളുരുവിൽ ഇനി കടകൾ 24 മണിക്കൂറും തുറക്കാം ; കോവിഡ് മാന്ദ്യത്തെ അതിജീവിക്കാൻ പുതിയ പരിഷ്കരണം.
- കേരളത്തിൽ പക്ഷിപ്പനി; ഒരു കിലോമീറ്റര്‍ പരിധിയില്‍ പക്ഷികളെ കൊല്ലും
- ബേക്കറിയിലെ ഹലാൽ ബോർഡ് മാറ്റണമെന്ന് അന്ത്യശാസനവും ഭീഷണിയും മുഴക്കി; ഒടുവിൽ നാല് ഹിന്ദു ഐക്യവേദി പ്രവർത്തകർ അറസ്റ്റിൽ.
- അബ്ദുള്‍ നാസര്‍ മദനിയെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
- അതിതീവ്ര വൈറസ് തമിഴ്നാട്ടിലും; കേരളത്തില്‍ ആറു ജില്ലകളില്‍ കനത്ത ജാഗ്രത
- കേരളത്തിലെ സ്കൂളുകള്‍ നാളെ തുറക്കും