Home Featured ഡല്‍ഹി സര്‍വകലാശാല ബിരുദ പ്രവേശനം; അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31

ഡല്‍ഹി സര്‍വകലാശാല ബിരുദ പ്രവേശനം; അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31

by admin

ഡല്‍ഹി സര്‍വകലാശാലയിലെ ബിരുദ പ്രവേശനനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31. ബിരുദ പ്രവേശനത്തിലെ 12 പ്രോഗ്രാമുകള്‍ക്കാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന പ്രവേശനപരീക്ഷ ഉണ്ടായിരിക്കുക.

പ്രവേശന പരീക്ഷാ മാര്‍ക്ക്, യോഗ്യതാ പരീക്ഷാ മാര്‍ക്ക്, പ്ലസ്ടു മാര്‍ക്ക് അടിസ്ഥീനമാക്കിയുള്ള മെറിറ്റ് എന്നിങ്ങനെ ഓരോ കോഴ്‌സുകള്‍ക്കും വിവിധ രീതിയിലാണ് റാങ്ക് പട്ടിക തയ്യാറാക്കുക.

ആര്‍ട്‌സ്, കൊമേഴ്‌സ്, മാത്തമാറ്റിക്കല്‍ സയന്‍സ്, മ്യൂസിക്, സോഷ്യല്‍ സയന്‍സ്, അപ്ലൈഡ് സോഷ്യല്‍ സയന്‍സ് ആന്‍ഡ് ഹ്യുമാനിറ്റീസ് എന്നീ ഫാക്കല്‍ട്ടികളിലെ പ്രോഗ്രാമുകള്‍ക്ക് ഏറ്റവും മികച്ച നാലു വിഷയങ്ങളുടെ കോംമ്ബിനേഷന്റേയും സയന്‍സ്, അപ്ലൈഡ് സയന്‍സ് ഫാക്കല്‍ട്ടികളില്‍ ഏറ്റവും മികച്ച മൂന്ന് വിഷയങ്ങളുടെ കോംബിനേഷന്റേയും മാര്‍ക്കുകള്‍ പരിഗണിക്കും. പ്രോഗ്രാമുകള്‍ബി.എ. (ഓണേഴ്‌സ്) ബിസിനസ് ഇക്കോണമിക്‌സ് ബാച്ചിലര്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (ഫൈനാന്‍ഷ്യല്‍ ഇന്‍വെസ്റ്റ്‌മെന്റ് അനാലിസിസ്) ബി.ടെക് (ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാത്തമാറ്റിക്കല്‍ ഇന്നൊവേഷന്‍സ്) ബി.എ (ഓണേഴ്‌സ്) ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് ബാച്ചിലര്‍ ഓഫ് എലിമെന്ററി എജ്യുക്കേഷന്‍, ബാച്ചിലര്‍ ഓഫ് സയന്‍സ് ഇന്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍, ഹെല്‍ത്ത് എജ്യുക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്ട്‌സ് ബി.എ (ഓണേഴ്‌സ്), മള്‍ട്ടിമീഡിയ ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ ജേണലിസം, ബാച്ചിലര്‍ ഇന്‍ ഫിസിയൊത്തെറാപ്പി, ബാച്ചിലര്‍ ഇന്‍ ഒക്ക്യുപ്പേഷണല്‍ തെറാപ്പി, ബാച്ചിലര്‍ ഓഫ് പ്രോസ്‌തെറ്റിക്ക് ആന്‍ഡ് ഓര്‍ത്തോട്ടിക്‌സ്.

പ്രവേശന പരീക്ഷാ ഘടന, പ്രവേശനരീതി, പ്രോഗ്രാമുള്ള കോളേജുകള്‍/ സ്ഥാപന ഡിപ്പാര്‍ട്ടുമെന്റുകള്‍ തുടങ്ങിയ വിവരങ്ങള്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ ലഭിക്കും. രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ഓഗസ്റ്റ് 31.വിവരങ്ങള്‍ക്ക് www.admission.uod.ac.in/ എന്ന വെബ്‌സൈറ്റില്‍ സന്ദര്‍ശിക്കുക.

കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന (കെ.വി.പി.വൈ) വഴി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പാണ് പ്ലസ് ടു സയന്‍സ് പഠിച്ചവര്‍ക്ക് അവസരം ഒരുക്കുന്നത്. നവംബര്‍ ഏഴിന് നടക്കുന്ന കംപ്യൂട്ടര്‍ അധിഷ്ഠിത കെ.വി.പി.വൈ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് വഴിയാണ് തിരഞ്ഞെടുപ്പ്. അപേക്ഷ www.kvpy.iisc.ernet.in വഴി ഓഗസ്റ്റ് 25 വരെ നല്‍കാം.

ബിരുദപഠനത്തിന് മാസം 5000 രൂപയാണ് ഫെല്ലോഷിപ്പായി ലഭിക്കുക. കണ്ടിജന്‍സി ഗ്രാന്റായി വര്‍ഷം 20,000 രൂപയും മാസ്റ്റേഴ്‌സ് പഠനത്തിന് ഇത് യഥാക്രമം 7000 രൂപ, 28000 രൂപ എന്ന തോതിലേക്ക് ഉയര്‍ത്തുകയും ചെയ്യും.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group