Home Uncategorized ഡല്‍ഹി സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ വെള്ളക്കെട്ട്; മരിച്ചവരില്‍ മലയാളി വിദ്യാര്‍ത്ഥിയും

ഡല്‍ഹി സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ വെള്ളക്കെട്ട്; മരിച്ചവരില്‍ മലയാളി വിദ്യാര്‍ത്ഥിയും

by admin

ഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മഴയില്‍ സിവില്‍ സർവീസ് പരിശീലന കേന്ദ്രത്തില്‍ വെള്ളം കയറിയുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മലയാളി വിദ്യാർത്ഥിയും.എറണാകുളം സ്വദേശി നവീൻ ആണ് മരിച്ചത്.‌മൃതദേഹം സമീപത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. തെലങ്കാന സ്വദേശി താനിയ സോണി, യുപി സ്വദേശി ശ്രേയ യാദവ് എന്നിവരാണ് മരിച്ച മറ്റ് രണ്ട് വിദ്യാർത്ഥികള്‍.

ഓള്‍ഡ് രാജേന്ദ്രർ നഗറിലെ പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ പ്രവർത്തിച്ചിരുന്ന ലൈബ്രറിയിലാണ് വെള്ളം കയറിയത്. 45 വിദ്യാർഥികളാണ് ലൈബ്രറിയില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം.റോഡില്‍ നിന്നും മതില്‍ തകർന്ന് ബേസ്മെന്റിലേക്ക് വെള്ളമിറങ്ങിയാണ് അപകടമുണ്ടായത്.

സംഭവത്തില്‍ ഡല്‍ഹി പൊലീസ് കേസെടുത്തിട്ടുണ്ട്. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാർത്ഥികള്‍ രംഗത്തെത്തി.സ്റ്റഡി സെന്ററില്‍ വെള്ളക്കെട്ട് സ്ഥിരം പ്രശ്നമാണെന്നും ചെറിയൊരു മഴ പെയ്താല്‍ പോലും വെള്ളക്കെട്ടില്‍ അകപ്പെടുന്ന അവസ്ഥയാണെന്നും വിദ്യാർത്ഥികള്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group