ഉഷ്ണതരംഗത്തിന് പിന്നാലെ ഉത്തരേന്ത്യയില്‍ മണ്‍സൂണ്‍ വരവറിയിച്ചു. പെയ്ത് തുടങ്ങിയപ്പോള്‍ ‘തുള്ളിക്കൊരു കുടം’ എന്ന കണക്കെയായിരുന്നു ദില്ലിയിലും മറ്റും മഴ പെയ്തത്. 40 വര്‍ഷത്തിനിടെ ജൂലൈയില്‍ പെയ്യുന്ന ഏറ്റവും ഉയര്‍ന്ന മഴയാണ് ദില്ലിയില്‍ രേഖപ്പെടുത്തിയത്. പിന്നാലെ ദില്ലിയില്‍ വെള്ളക്കെട്ട് രൂക്ഷമായി. റോഡ് ഗതാഗതം പലയിടത്തും തടസപ്പെട്ടു. വാഹനങ്ങള്‍ പാതി വഴിയില്‍ മുന്നോട്ട് പോകാനാകാതെ കുടുങ്ങി. ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്‍റ് (ഐഎംഡി) കഴിഞ്ഞ ശനിയാഴ്ചയാണ് സീസണിലെ ആദ്യത്തെ കനത്ത മഴ രേഖപ്പെടുത്തിയത്. ഞായറാഴ്ചയും ദില്ലിയില്‍ ‘യെല്ലോ അലർട്ടി’ലായിരുന്നു.
24 മണിക്കൂറിനുള്ളിൽ 153 മില്ലിമീറ്റർ മഴയാണ് ദില്ലിയില്‍ പെയ്തത്. ഇതോടെ 1982 ന് ശേഷം ഒരു ജൂലൈ ദിവസത്തിലെ പെയ്യുന്ന ഏറ്റവും ഉയർന്ന മഴയും 1958 ന് ശേഷമുള്ള മൂന്നാമത്തെ ഏറ്റവും ഉയർന്ന മഴയും നഗരത്തിൽ രേഖപ്പെടുത്തി. തെരുവും നഗരവും വെള്ളക്കെട്ടിലായതോടെ തദ്ദേശീയര്‍ വീഡിയോകള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. പല വീഡിയോകളും റോഡിലൂടെ അപകടകരമായ രീതിയില്‍ വെള്ളം കുതിച്ചൊഴുകുന്നത് കാണാം. ആളുകള്‍ തങ്ങളുടെ വാഹനങ്ങള്‍ അടക്കമുള്ള സ്വത്ത് വകകള്‍ കുത്തിയൊലിച്ച് വരുന്ന മഴവെള്ളത്തില്‍ ഒലിച്ച് പോകാതിരിക്കാന്‍ പാടു പെടുന്നതിന്‍റെ നിരവധി വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങള്‍ നിറയേ.
ചിലരുടെ വീട്ടു പടിക്കലേക്ക് വെള്ളമെത്തിയപ്പോള്‍ മറ്റു ചിലരുടെ വീടിന് ഒള്ളിലേക്കും വെള്ളം കയറി. പല ദൃശ്യങ്ങളിലും റോഡുകളില്‍ മുട്ടോളവും അരയോളവും വെള്ളം നിറഞ്ഞതായി കാണാം. കനത്ത മഴയെ തുടര്‍ന്നുള്ള കെടുതികളും കൂടുതലായിരുന്നു. അതിശക്തമായ മഴയില്‍ കരോൾ ബാഗിൽ 15 വീടുകള്‍ തകര്‍ന്നു. ഒരാള്‍ മരിച്ചു. കുത്തിയൊലിച്ചെത്തിയ മഴ വെള്ളത്തില്‍ പാര്‍ക്കുകളും അടിപ്പാതകളും മാര്‍ക്കറ്റുകളും വെള്ളത്തിനടിയിലായി. പടിഞ്ഞാറന്‍ ന്യൂനമര്‍ദ്ദവും മണ്‍സൂണ്‍ കാറ്റുമാണ് ദില്ലിയിലെ കനത്ത മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ കേന്ദ്രം പറയുന്നു. ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ് തുടങ്ങിയ സമീപ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴയായിരുന്നു.
ഒരു മട്ടൻ ബിരിയാണി വാങ്ങിയാൽ ഒരു ചിക്കൻ ബിരിയാണി ഫ്രീ; ഉദ്ഘാടന ദിവസം കട പൂട്ടിച്ച് കളക്ടർ
ചെന്നൈ: ആളുകളെ ആകർഷിക്കാൻ പലതരം ഓഫറുകൾ കടയുടമകൾ മുന്നോട്ട് കൊണ്ടുവരാറുണ്ട്. ഹോട്ടലുകളാവുമ്പോൾ ചിലപ്പോൾ ബിരിയാണി ഫ്രീയായി നൽകും. ചിലപ്പോൾ അൺലിമിറ്റഡ് ബിരിയാണി നൽകും. അങ്ങനെയൊരു ഓഫറായിരുന്നു ബിരിയാണിക്കടയുടെ ഉദ്ഘാടനത്തിന് ഉടമ കൊണ്ടുവന്ന ഓഫർ. എന്നാൽ ജനപ്രീയ ബിരിയാണിക്കട ഉദ്ഘാടന ദിവസം തന്നെ പൂട്ടിച്ച് ജില്ലാ കളക്ടർ രംഗത്തെത്തി. തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിലെ ചിറ്റൂരിൽ ആണ് സംഭവം.
പുതിയ ഹോട്ടലിന്റെ ഉദ്ഘാടനത്തിന് ബിരിയാണി ഓഫറാക്കി വെച്ചു. ഒരു മട്ടൻ ബിരിയാണി വാങ്ങിയാൽ ഒരു ചിക്കൻ ബിരിയാണി ഫ്രീ എന്നായിരുന്നു പരസ്യം. ഈ ഉദ്ഘാടന ഓഫർ നാട്ടിലാകെ പാട്ടായി. കേട്ടവർ കേട്ടവർ കടയ്ക്ക്മുന്നിലേക്ക് ഓടി. ബിരിയാണി ഓഫർ കേട്ട് കടയ്ക്കുമുന്നിൽ ആളുകൾ തടിച്ചുകൂടുകയായിരുന്നു. പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും അടക്കം നൂറു കണക്കിന് പേരാണ് വെയിലത്ത് നിന്നത്. എന്നാൽ ഗതാഗത്താകുരുക്കിൽ കലക്ടറുടെ കാർപെട്ടത്തോടെ ബിരിയാണി ഓഫറിന് ആന്റി ക്ലൈമാക്സ് ആവുകയായിരുന്നു.
ഇതു ശ്രദ്ധയിൽ പെട്ട കളക്ടർ പൊരിവെയിലത്തു നിർത്തിയതിനു കടയുടമയെ ശകാരിക്കുകയും ചെയ്തു.
അതിനിടെ, കടക്ക് നഗരസഭയുട ലൈസൻസ് ഇല്ലെന്നെ വിവരവും പിന്നാലെ എത്തി. അതോടെ ഉദ്ഘാടന ബിരിയാണിയുടെ ചൂടാറും മുൻപേ കടയ്ക്ക് പൂട്ട് വീണു. ഫ്രീ ബിരിയാണി കാത്തു വെയിൽ കൊണ്ടവർ കളക്ടറേ പഴിച്ച് മടങ്ങുകയും ചെയ്തു.