Home പ്രധാന വാർത്തകൾ ഡല്‍ഹി സ്ഫോടനം: കേരളത്തിലും ജാഗ്രത, പ്രധാന കേന്ദ്രങ്ങളില്‍ പരിശോധന ശക്തമാക്കാൻ നിര്‍ദേശം

ഡല്‍ഹി സ്ഫോടനം: കേരളത്തിലും ജാഗ്രത, പ്രധാന കേന്ദ്രങ്ങളില്‍ പരിശോധന ശക്തമാക്കാൻ നിര്‍ദേശം

by admin

ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തില്‍ കേരളത്തിലും ജാഗ്രതാ നിർദേശം. പരിശോധന നിർദേശം നല്‍കി എന്ന് ഡിജിപി റാവേഡ ചന്ദ്രശേഖർ പറ‍ഞ്ഞു.

പ്രധാന കേന്ദ്രങ്ങളില്‍ പോലീസ് പരിശോധന ശക്തമാക്കാൻ നിർദേശം നല്‍കി. ജില്ലാ എസ്പാമാർ നേരിട്ട് പരിശോധന ഉറപ്പാക്കണം.കേരളത്തില്‍ റെയില്‍വേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവയുള്‍പ്പെടെ പരിശോധനക്ക് നിർദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്ത് റെയില്‍വേ സ്റ്റേഷനില്‍ പൊലീസ് പരിശോധന ആരംഭിച്ചു. ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധന നടത്തുന്നു. റെയില്‍വേ സ്റ്റേഷന് അകത്തും പാർക്കിംഗ് ഏരിയയിലും ആണ് പരിശോധന നടക്കുന്നു. പ്രധാന കേന്ദ്രങ്ങളില്‍ പോലീസ് സുരക്ഷ വർധിപ്പിച്ചു.ഡല്‍ഹിയിലുണ്ടായ സ്ഫോടനത്തില്‍ എട്ട് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 21 പേർക്ക് പരുക്കേറ്റിട്ടുണ്ട്. സ്ഫോടനത്തെ തുടർന്ന് രാജ്യത്തുടനീളം ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. സമീപ പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ എല്ലാ മേഖലകളിലും സുരക്ഷ വർധിപ്പിച്ചു. പൊലീസ് പട്രോളിങ് വർധിപ്പിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group