Home പ്രധാന വാർത്തകൾ ദില്ലി സ്ഫോടനം: കാര്‍ ഡീലര്‍ അറസ്റ്റില്‍; ഫരീദാബാദ് സംഘം ദില്ലിയില്‍ വൻ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്‌

ദില്ലി സ്ഫോടനം: കാര്‍ ഡീലര്‍ അറസ്റ്റില്‍; ഫരീദാബാദ് സംഘം ദില്ലിയില്‍ വൻ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്‌

by admin

രാജ്യത്തെ നടുക്കിയ ദില്ലി സ്ഫോടനത്തില്‍ പൊട്ടിത്തെറിച്ച കാർ വിറ്റ റോയല്‍ കാർ സോണ്‍ ഉടമ സോനുവിനെ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു.പുല്‍വാമ സ്വദേശി താരിഖിനാണ് ഇയാള്‍ കാർ വിറ്റത്. അതേസമയം, ഫരീദാബാദ് ഭീകര സംഘം ദില്ലിയില്‍ വൻ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി റിപ്പോർട്ട്‌. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ ആക്രമണ നടത്താനായിരുന്നു പദ്ധതി. ദീപാവലി ദിനത്തില്‍ ദില്ലിയില്‍ സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നെന്നും റിപ്പോർട്ട് പറയുന്നു.ഫരീദാബാദില്‍ അറസ്റ്റിലായ മുസമ്മില്‍ ഗനായുടെ മൊബൈല്‍ ഫോണില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചത്. ഇതുവരെ കേസില്‍ 15 പേരാണ് അറസ്റ്റിലായത്.

മൂന്ന് പേർ കസ്റ്റഡിയിലുണ്ട്. അതേസമയം, പൊലീസിന്‍റെ ഭീകരവിരുദ്ധ ഓപ്പറേഷൻ നടക്കുന്നതായും വിവരമുണ്ട്. ഷോപ്പിയാനില്‍ പൊലീസ് പരിശോധന നടത്തുന്നുണ്ട്. മുംബൈയില്‍ സർക്കാർ സംവിധാനങ്ങള്‍ അതീവ ജാഗ്രതയിലുമാണ്.മുംബൈയിലെ പ്രധാന കേന്ദ്രങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സംശയാസ്പദമായ വസ്തുക്കള്‍ തിരിച്ചറിയാൻ ഡോഗ് സ്ക്വാഡുകളെയും ബോംബ് സ്ക്വാഡുകളെയും നിയോഗിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലുടനീളം വാഹനപരിശോധനയും ശക്തമാക്കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group