ബംഗളൂരു: ആനേക്കല്‍ താലൂക്കിലെ സർജാപുരില്‍ 35കാരിയുടെ നഗ്ന മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി.കൊലപ്പെടുത്തിയശേഷം തള്ളിയതായി സംശയിക്കുന്നു. പ്രദേശത്ത് ദുർഗന്ധം പരന്നതിനെത്തുടർന്ന് നാട്ടുകാർ ഗ്രാമപഞ്ചായത്തില്‍ പരാതി നല്‍കുകയായിരുന്നു. അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ നഗരസഭ തൊഴിലാളികളാണ് യുവതിയുടെ കാല്‍ ആദ്യം കണ്ടത്. തുടർന്ന് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. സർജാപുർ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തു.
രണ്ടെടുത്താല്‍ ഒന്ന് ഫ്രീ’, കെട്ടിക്കിടക്കുന്നത് വാറന്റി തീരാറായ നൂറു കണക്കിന് ബള്‍ബുകള്‍; വിറ്റഴിക്കാൻ പുതിയ ഓഫറുമായി കെഎസ്‌ഇബി
രണ്ടെടുത്താല്‍ ഒരു എല്‍.ഇ.ഡി. ബള്‍ബ് സൗജന്യമായി ലഭിക്കുന്ന പുതിയ പദ്ധതിയുമായി കെഎസ്‌ഇബി.അതേസമയം , ബി.പി.എല്‍. കുടുംബങ്ങള്‍ക്കും അങ്കണവാടികള്‍ക്കും സർക്കാർ ആശുപത്രികള്‍ക്കും ഇത് പൂർണമായും സൗജന്യമാണ്.മൂന്നുവർഷ വാറന്റി തീരാറായതും തീർന്നതുമായ ബള്‍ബുകള്‍ വിറ്റഴിക്കാനും ഒഴിവാക്കാനുമാണ് കെ.എസ്.ഇ.ബി. പുതിയ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
ഫിലമെന്റ് ഫ്രീ കേരളം എന്ന ലക്ഷ്യത്തോടെ വാങ്ങിക്കൂട്ടിയ 2.19 ലക്ഷം ബള്‍ബുകളാണ് കൃത്യസമയത്ത് വിതരണംചെയ്യാതെ വന്നതോടെ സ്റ്റോറുകളില്‍ കെട്ടിക്കിടക്കുന്ന അവസ്ഥയിലായത്. ഇതോടെ ഇവ വേഗത്തില്‍ വിറ്റഴിക്കാനാണ് പുതിയ ഓഫറുമായി കെഎസ്‌ഇബി രംഗത്ത് എത്തിയത്.1.17 കോടി ബള്‍ബുകള്‍ 54.88 കോടിരൂപയ്ക്കാണ് കെ.എസ്.ഇ.ബി. വാങ്ങിയത്. ഇതില്‍ 1.15 കോടി വിറ്റു. ശേഷിക്കുന്ന രണ്ടുശതമാനത്തോളം എങ്ങനെയും വിറ്റ് നഷ്ടം കുറയ്ക്കാനുള്ള ശ്രമത്തിലാണ് കെ.എസ്.ഇ.ബി.ഒൻപത് വാട്‌സിന്റെ ബള്‍ബിന് 65 രൂപയാണ് കെ.എസ്.ഇ.ബി. ഈടാക്കിയിരുന്നത്.