ബംഗളുരു: രണ്ട് മാസം മുമ്പ് ഒരു അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ് മരിച്ചുവെന്ന് കരുതിയ 31 കാരനായ യുവാവിനെ ചെറിയ വഴക്കിനിടെ മലയാളി സുഹൃത്ത് കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തി.
യശ്വന്ത്പൂരിനടുത്തുള്ള ദിവാനരപാല്യയിൽ താമസിക്കുന്ന പ്രതീക് യാദവിനെ കഠിനമായ വേദനയെ തുടർന്നാണ് ഒക്ടോബർ 20 ന് നോർത്ത് ബെംഗളൂരുവിലെ ഹെബ്ബാളിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ വൈകിട്ട് ഏഴുമണിയോടെ അദ്ദേഹം മരണപെട്ടു. ഒരു അപകടത്തിൽ പരിക്കേറ്റതയാണ് അദ്ദേഹത്തിന്റെ കുടുംബം ഡോക്ടർമാരോടും യശ്വന്ത്പൂർ പോലീസിനോടും പറഞ്ഞത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് മൃതദേഹം എംഎസ് രാമയ്യ മെമ്മോറിയൽ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
“തലക്കേറ്റ ക്ഷതമാണ് മരണ കാരണം,കൊലപാതകമാണോന്ന് സംശയിക്കുന്നതായും പോസ്റ്റുമാർട്ടം റിപ്പോർട്ട് വെളിപ്പെടുത്തുന്നു. തുടർന്ന് ദുരൂഹത നീക്കാൻ ഇറങ്ങിയ പോലീസ് ഇത് അപകടമല്ലെന്നും വെറും 100 രൂപയ്ക്ക് വേണ്ടിയുള്ള കൊലപാതകമാണെന്നും കണ്ടെത്തി.
മദ്യപാനിയായിരുന്നു യാദവ്, ജോലി ഇല്ലായിരുന്നു. കൊടിഗെഹള്ളി മെയിൻ റോഡിൽ തിൻഡ്‌ലു സർക്കിളിന് സമീപമുള്ള ഇറച്ചിക്കടയിൽ ജോലി ചെയ്തിരുന്ന മലയാളിയായ സമീഷുമായും കടയുടെ ഉടമയും ഇയാൾ സൗഹൃദത്തിലായിരുന്നു. ഒക്‌ടോബർ 17ന് മദ്യലഹരിയിലായിരുന്ന യാദവ് ഇറച്ചിക്കടയിലെത്തി സമീഷിനോട് മദ്യം വാങ്ങാൻ 100 രൂപ കടം നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ സമീഷ് പണം നല്കാൻ വിസമ്മതിച്ചു. മദ്യലഹരിയിൽ, യാദവ് അവനെ അസഭ്യ വര്ഷം നടത്തുകയും. ഇതിൽ ദേഷ്യം വന്ന സമീഷ് ഒരു കിലോഗ്രാം കാസ്റ്റ് ഇരുമ്പ് കൊണ്ട് യാദവിന്റെ തലയ്ക്കടിക്കുകയും ചെയ്തു.
സുരേഷ് ഇടപെട്ട് വഴക്ക് നിർത്തിക്കുകയും, യാദവിന്റെ സുഹൃത്ത് സുബ്രഹ്മണിയെ വിളിച്ച് ആശുപത്രിയിലേക്ക് അയക്കുകയും ചെയ്തു. യാദവ് ഡോക്ടർമാരോട് പറഞ്ഞത്, തനിക്ക് ഒരു അപകടമുണ്ടായതാനെന്നാണ്, അങ്ങനെ തന്നെ പറയാൻ സുബ്രമണിയോടും ആവശ്യപ്പെട്ടു. ചികിത്സ കഴിഞ്ഞ് യാദവ് സുബ്രഹ്മണിയോടൊപ്പം വീട്ടിലേക്ക് പോയി.
തലയ്ക്ക് ഉള്ള വേദന മറാത്ത യാദവിനെ അടുത്ത ദിവസം, അവന്റെ ഇളയ സഹോദരൻ നിഖിൽ നിംഹാൻസിലേക്ക് കൊണ്ടുപോയി, അവിടെ ഡോക്ടർമാർ സ്കാൻ ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ സ്കാനിങ്ങിനോ ചികിത്സക്കോ നിൽക്കാതെ കുടുംബം മടങ്ങി. ഒക്ടോബർ 20 ന്, യാദവ് വീണ്ടും വേദനയെക്കുറിച്ച് പരാതിപ്പെടുകയും ഹെബ്ബാളിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു, ഒടുവിൽ അദ്ദേഹം മരിച്ചു.
അന്വേഷണ ഉദ്യോഗസ്ഥർ സുരേഷിനെയും സുബ്രഹ്മണിയെയും മറ്റ് കുറച്ച് ആളുകളെയും ചോദ്യം ചെയ്യുകയും സമീഷുമായുള്ള യാദവിന്റെ വഴക്കിനെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തു. അപ്പോഴേക്കും സമീഷ് സുരേഷിന്റെ കടയിലെ ജോലി വിട്ടിരുന്നു. തുടർന്ന് ആനേക്കലിൽ മേസനായി ജോലി ജോലി ചെയ്യുന്നതായി കണ്ടെത്തിയ സമീഷിനെ പോലീസ് പിടികൂടുകയായിരുന്നു.