Home Featured ബെംഗളൂരു: സ്കൂളിൽ വിളമ്പിയ ഉച്ചഭക്ഷണത്തിൽ ചത്ത പല്ലിയെ കണ്ടെത്തി.

ബെംഗളൂരു: സ്കൂളിൽ വിളമ്പിയ ഉച്ചഭക്ഷണത്തിൽ ചത്ത പല്ലിയെ കണ്ടെത്തി.

by കൊസ്‌തേപ്പ്

ബെംഗളൂരു: സ്കൂളിൽ വിളമ്പിയ ഉച്ചഭക്ഷണത്തിൽ ചത്ത പല്ലിയെ കണ്ടെത്തി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 80 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കൻ കർണാടകത്തിലെ ഹാവേരിയിൽ റാണിബന്നൂരിലെ വെങ്കടപുര സർക്കാർ പ്രൈമറി സ്കൂളിലാണ് സംഭവം.

ഉച്ചഭക്ഷണത്തിനൊപ്പമുള്ള സാമ്പാറിൽ ചത്ത പല്ലിയെ കണ്ടെത്തുകയായിരുന്നു. ഉച്ചഭക്ഷണത്തിനിടെ വിളമ്പിയ സാമ്പാറിൽ ചത്ത പല്ലിയെ കിട്ടിയ വിദ്യാർഥി ആദ്യം ഛർദിച്ചു. തുടർന്ന് സാമ്പാർ കഴിച്ച മറ്റുകുട്ടികൾക്കും ശാരീരികാസ്വാസ്ഥ്യം തുടങ്ങിയതോടെ എല്ലാവരെയും റാണിബെന്നൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

സുഖം പ്രാപിച്ച് കുട്ടികളെ പിന്നീട് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. സ്കൂൾ അധികൃതരുടെ അനാസ്ഥയിൽ സ്കൂളിനെതിരെ നടപടി സ്വീകരിക്കാൻ ജില്ലാ ഭരണകൂടം അധിക്യതർക്ക് നിർദേശം നൽകി.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group