ബംഗളൂരു: ദാവൻഗരെ സർവകലാശാലയിലെ പ്രഫസർ ഗായത്രി ദേവരാജ് ഉള്‍പ്പെടെ 10 പേരെ കൈക്കൂലി കേസില്‍ സി.ബി.ഐ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലുള്ള കെ.എല്‍.ഇ.എഫ് സർവകലാശാലക്ക് നാക് ഗ്രേഡ് നല്‍കിയതുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ദാവൻഗരെ സർവകലാശാലയിലെ മൈക്രോബയോളജി വിഭാഗത്തിലെ പ്രഫസർ ഗായത്രി ദേവരാജിനൊപ്പം നാഷനല്‍ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗണ്‍സില്‍ (എൻ.എ.എ.സി) ടീമിന്റെ പ്രസിഡന്റും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.
ചെന്നൈ, ബംഗളൂരു, വിജയവാഡ, പലാമു, സാംബല്‍പുർ, ഭോപാല്‍, ബിലാസ്പുർ, ഗൗതം ബുദ്ധ നഗർ, ന്യൂഡല്‍ഹി എന്നിവിടങ്ങളിലുള്‍പ്പെടെ രാജ്യവ്യാപകമായി 20 സ്ഥലങ്ങളില്‍ സി.ബി.ഐ റെയ്ഡ് നടത്തി. റെയ്ഡുകളില്‍ 37 ലക്ഷം രൂപയും ആറ് ലാപ്‌ടോപ്പുകളും ഒരു ഐഫോണും സ്വർണ നാണയങ്ങളും നിരവധി രേഖകളും പിടിച്ചെടുത്തു.
നടി പാര്‍വതി വിവാഹിതയാകുന്നു: വരൻ ഹൈദരാബാദ് സ്വദേശി ബിസിനസുകാരൻ
നടി പാർവതി നായർ വിവാഹിതയാകുന്നു. താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ഇതിന്റെ ചിത്രങ്ങള്‍ നടി തന്നെയാണ് പങ്കുവച്ചത്.മോഡലിംഗിലൂടെ സിനിമയില്‍ എത്തിയ താരമാണ് പാർവതി നായർ. വികെ.പ്രകാശ് സംവിധാനം ചെയ്ത പോപ്പിൻസാണ് ആദ്യ ചിത്രം. പാർവതിയുടെ വരൻ ഹൈദരാബാദ് സ്വദേശിയും ബിസിനസുകാരനുമായ ആശ്രിതാണ്. തമിഴ്-തെലുങ്ക് രീതിയിലാകും വിവാഹം നടക്കുക.ഫെബ്രുവരി ആറിനാണ് വിവാഹം ചെന്നൈയില്‍ നടക്കുക. പിന്നീട് കേരളത്തില്‍ ഒരു റിസപ്ഷൻ നടത്തുമെന്നും നടി വ്യക്തമാക്കി. ഒരു പാർട്ടിയില്‍ വച്ചാണ് ഇരുവരും കാണുന്നതും പരിചയപ്പെടുന്നതും. പിന്നീട് ഡേറ്റിംഗ് ആരംഭിക്കുകയുമായിരുന്നു.
എന്റെ പ്രണയത്തിനൊപ്പം ജീവിതം മറ്റൊരു ഘട്ടത്തിലേക്ക് കടക്കാൻ പോകുന്നു എന്ന് പറയുന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് നടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.ആശ്രിതിന് സിനിമ മേഖലയുമായി യാതൊരു ബന്ധവുമില്ലെന്നും അവർ പറഞ്ഞു. ജയിംസ് ആൻഡ് ആലീസ്, നീരാളി, ഉത്തമ വില്ലൻ, സീതാക്കത്തി,നിമിർ, ഗോട്ട്,യക്ഷി, ഫെയ്ത്ഫുള്ളി യുവേഴ്‌സ്, നീ കൊ ഞാ ചാ എന്നിവയാണ് നടിയുടെ ശ്രദ്ധേയ ചിത്രങ്ങള്‍.