ഗുജറാത്തിലെ കോടീശ്വരനായ വജ്ര വ്യാപാരിയുടെ ഒമ്പത് വയസ്സുള്ള മകള്‍ തന്റെ ആഡംബര ജീവിതം ഉപേക്ഷിച്ച് സന്യാസിയായി. ലോകത്തിലെ തന്നെ ഏറ്റവും പഴയ ഡയമണ്ട് കമ്പനികളില്‍ ഒന്നായി അറിയപ്പെടുന്ന ഗുജറാത്തിലെ സാംഘ്വി ആന്‍ഡ് സണ്‍സിന്റെ അനന്തര അവകാശിയായ ദേവാന്‍ശി സംഘ്വിയാണ് സന്യാസജീവിതം തിരഞ്ഞെടുത്തത്. സാംഘ്വി ആന്‍ഡ് സണ്‍സിന്റെ ഇപ്പോഴത്തെ ഉടമയായ ധനേഷ് സാംഘ്വിയുടെയും ഭാര്യ ആമിയുടെയും രണ്ട് പെണ്‍മക്കളില്‍ മൂത്ത മകളാണ് ഒന്‍പതു വയസ്സുകാരിയായ ദേവാന്‍ശി. ദേവാന്‍ഷിയുടെ സന്യാസ ജീവിതത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ചടങ്ങുകള്‍ സൂറത്തില്‍ കഴിഞ്ഞദിവസം നടന്നു. ഈ ചടങ്ങില്‍ വച്ച് ദേവാന്‍ശി ദീക്ഷ സ്വീകരിച്ചതായാണ് ടെംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രായപൂര്‍ത്തിയായാല്‍ കോടിക്കണക്കിന് സ്വത്തുകളുടെ അവകാശിയാണ് ദേവാന്‍ഷി . എന്നാല്‍ തനിക്ക് അവകാശപ്പെട്ട മുഴുവന്‍ സ്വത്തുക്കളും ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ആഡംബര ജീവിതവും ഉപേക്ഷിച്ചു കൊണ്ടാണ് ഈ 9 വയസ്സുകാരി ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തത്. എന്നാല്‍ ദേവാന്‍ശിയുടെ ദീക്ഷ ചടങ്ങ് പോലും വലിയ ആഘോഷമാക്കിയാണ് സാംഘ്വി കുടുംബം നടത്തിയത്. ആനകളും ഒട്ടകങ്ങളും അണിനിരന്ന ഘോഷയാത്ര ഏറെ ആഡംബരങ്ങള്‍ നിറഞ്ഞതായിരുന്നു. നിരവധി ആളുകളാണ് ഈ ഘോഷയാത്രയില്‍ പങ്കെടുത്തത്.
സന്യാസ ജീവിതത്തിന്റെ ബുദ്ധിമുട്ടുകള്‍ പഠിക്കുന്നതിനായി ദീക്ഷ ചടങ്ങിന് മുന്‍പായി സന്യാസിമാരോടൊപ്പം 600 കിലോമീറ്ററിലധികം ദേവാന്‍ശി കാല്‍നടയായി നടന്നിരുന്നു. ചെറുപ്പം മുതല്‍ വളരെ ലളിതമായ ജീവിതം ആയിരുന്നു പെണ്‍കുട്ടി ഇഷ്ടപ്പെട്ടത്. ഓരോ ദിവസവും നിരവധി സമയം പ്രാര്‍ത്ഥനയ്ക്ക് ചിലവഴിച്ചിരുന്നു. ജീവിതത്തില്‍ ഒരിക്കല്‍ പോലും ദേവാന്‍ശി ടിവി കാണുകയോ സിനിമയ്ക്ക് പോവുകയോ റെസ്റ്റോറന്റുകളില്‍ പോയി ഭക്ഷണം കഴിക്കുകയോ ചെയ്തിട്ടില്ല എന്നാണ് ഇവരുടെ കുടുംബാംഗങ്ങളുമായി അടുത്ത് ബന്ധമുള്ളവര്‍ മാധ്യമങ്ങളോട് പറഞ്ഞത്.
ഭാര്യ വീട്ടില്‍ പോയിവരാന്‍ വൈകി, കലിപൂണ്ട യുവാവ് സ്വന്തം ലിംഗം മുറിച്ചു
പാട്‌ന: ഭാര്യ വീട്ടില്‍ നിന്ന് വരാന്‍ താമസിച്ചതില്‍ പ്രതിഷേധിച്ച് യുവാവ് തന്റെ ജനനേന്ദ്രിയം മുറിച്ചു.
വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം. ബിഹാര്‍ സ്വദേശിയായ കൃഷ്‌ണ ബാസുകി എന്ന 25കാരനാണ് ‘വല്ലാത്തൊരു പ്രതിഷേധം’ കാണിച്ചത്. ഭാര്യ അനിതയോടുള്ള ദേഷ്യം തീര്‍ക്കാനാണ് ഇയാള്‍ സ്വയം പണികൊടുത്തത്.
ദമ്ബതികള്‍ക്ക് നാലു മക്കളാണുള്ളത്. പഞ്ചാബിലെ മന്ദിയിലാണ് കൃഷ്‌ണ ജോലി ചെയ്യുന്നത്. രജിനി നയന്‍ നഗറിലുള്ള കുടുംബത്തെ കാണാന്‍ രണ്ടു മാസങ്ങള്‍ക്ക് മുമ്ബ് ഭാര്യയ‌്ക്കും മക്കള്‍ക്കുമൊപ്പം കൃഷ്‌ണ എത്തിയിരുന്നു. തുടര്‍ന്ന് അനിത തന്റെ വീട്ടിലേക്ക് പോവുകയും ചെയ‌്തു. എന്നാല്‍ മടങ്ങിവരാന്‍ താമസിച്ചതിനെ തുടന്നാണ് കൃഷ്‌ണ ലിംഗച്ഛേദം നടത്തിയത്.
രക്തത്തില്‍ കുളിച്ചുകിടന്ന യുവാവിനെ ബന്ധുക്കള്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇയാള്‍ക്ക് മാനസികമായി പ്രശ്‌നമുള്ളതായാണ് പൊലീസിന്റെ നിഗമനം.