Home Featured സ്വത്തിന്റെ പേരിൽ തർക്കം? അമ്മായിഅമ്മയെ ക്രൂരമായി തല്ലിയും മുഖത്ത് കടിച്ചും മരുമകൾ

സ്വത്തിന്റെ പേരിൽ തർക്കം? അമ്മായിഅമ്മയെ ക്രൂരമായി തല്ലിയും മുഖത്ത് കടിച്ചും മരുമകൾ

by admin

​ഗുജറാത്തിലെ സൂററ്റിലാണ് സംഭവം നടന്നത്. സ്വത്ത് തർക്കത്തെ തുടർന്നാണ് വീഡിയോയ്ക്ക് ആസ്പദമായ സംഭവം നടന്നിരിക്കുന്നത്. വഴക്ക് അവസാനം കൈവിട്ട് പോവുകയും കയ്യാങ്കളിയിൽ എത്തിച്ചേരുകയും ആയിരുന്നു. വീഡിയോയിൽ ഒരു വയസായ ആൾ വഴക്കിൽ ഇടപെടാൻ ശ്രമിക്കുകയും അമ്മായിഅമ്മയെ സംരക്ഷിക്കാൻ ശ്രമിക്കുന്നതും കാണാം. അത് അവരുടെ ഭർത്താവാണ് എന്നാണ് കരുതുന്നത്. എന്നാൽ, അയാളുടെ ശ്രമങ്ങളൊന്നും വിജയിച്ചില്ല. 

പശ്ചാത്തലത്തിൽ ആറോ ഏഴോ വയസ് പ്രായം വരുന്ന ഒരു പെൺകുട്ടിയെയും കാണാം. ഭയന്നിട്ടോ എന്തോ പെൺകുട്ടി പതിയെ അവിടെ നിന്നും പോവുകയാണ്. അതിക്രൂരമായിട്ടാണ് മരുമകളായ സ്ത്രീ പ്രായമായ സ്ത്രീയെ അക്രമിക്കുന്നത്. അവരെ വല്ലാതെ ഉപദ്രവിക്കുന്നതും മുഖത്തൊക്കെ കടിക്കുന്നതും എല്ലാം വീഡിയോയിൽ വ്യക്തമാണ്. വീഡിയോയുടെ അവസാനം മുഖത്ത് കടിച്ചതിന്റെ പാടുകളും കാണിക്കുന്നുണ്ട്. 

@DeepikaBhardwaj ആണ് വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്നത്. സ്വത്ത് തർക്കത്തിന് മുകളിൽ മരുമകൾ പ്രായമായ അമ്മായിഅമ്മയെ അടിക്കുകയും കടിക്കുകയും ചെയ്യുന്നു. അവൾക്കെതിരെ നടപടി എടുക്കണം എന്നും കാപ്ഷനിൽ എഴുതിയിട്ടുണ്ട്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് പ്രതികരിച്ചത്. ഇതുപോലെ തന്നെ തിരികെ മരുമകളോടും പെരുമാറണം എന്ന് നിരവധിപ്പേർ എഴുതി. ഇത് കാണുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നും ചിലർ കുറിച്ചു. അതേ സമയം ആ വീട്ടിലുള്ള കുട്ടികളെ കുറിച്ചാണ് മറ്റ് ചിലർ ആശങ്ക പ്രകടിപ്പിച്ചത്. 

You may also like

error: Content is protected !!
Join Our WhatsApp Group