ബെംഗളൂരു : സംസ്ഥാനത്ത് നടക്കുന്ന വികസനപ്രവർത്തനങ്ങളുടെയും ക്ഷേമപദ്ധതികളുടെയും കണക്കുകൾ അറിയാൻ ഡാഷ് ബോർഡ് ആരംഭിച്ചു.https://cmdashboard.karnataka.gov.in മേൽവിലാസത്തിലാണ് ഡാഷ്‌ബോർഡ് തുടങ്ങിയത്.സംസ്ഥാനത്തേക്കുള്ള മൂലധനനിക്ഷേപം, വിവിധ ക്ഷേമപദ്ധതികളിലെ ഗുണഭോക്താക്കളുടെ എണ്ണം, ദേശീയപാത വികസനം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ ഡാഷ്‌ബോർഡിലുണ്ട്.
വിവിധ പദ്ധതിപ്രകാരം എത്ര തുക വിതരണംചെയ്‌തു തുടങ്ങിയ വിവരങ്ങളും ലഭ്യമാണ്.വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകൾ തീർപ്പാക്കിയതിന്റെ കണക്കുകളും ഡാഷ്ബോർഡിൽനിന്ന് ലഭിക്കും. വിവരങ്ങൾ യഥാസമയം ഡാഷ്ബോർഡിൽ ചേർക്കുന്നതിനാൽ പദ്ധതികളുടെ പുരോഗതി ഇതിൽനിന്ന് അറിയാൻസാധിക്കും.
അങ്കിത ഭണ്ഡാരി വധക്കേസ്: മുൻ ബിജെപി നേതാവിന്റെ മകനടക്കം മൂന്നുപേര്‍ക്ക് ജീവപര്യന്തം
സ്വകാര്യ റിസോർട്ടിലെ റിസപ്ഷനിസ്റ്റായിരുന്ന അങ്കിത ഭണ്ഡാരി (19)യെ കൊലപ്പെടുത്തിയ കേസില്‍ ബിജെപി മുൻ നേതാവിന്റെ മകനടക്കം മൂന്നുപേർക്ക് ജീവപര്യന്തം തടവുശിക്ഷ.കേസിലെ പ്രതികളായ പുല്‍കിത് ആര്യ, സഹായികളായ സൗരഭ് ഭാസ്‌കർ, അങ്കിത് ഗുപ്ത എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ഉത്തരാഖണ്ഡിലെ മുതിർന്ന ബിജെപി നേതാവായ വിനോദ് ആര്യയുടെ മകനാണ് പുല്‍കിത് ആര്യ.2022ലാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്. പുല്‍കിത് ആര്യയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിലായിരുന്നു അങ്കിത ജോലി ചെയ്തിരുന്നത്. Q1
അങ്കിതയെ പുല്‍കിതും മറ്റു രണ്ട് പ്രതികളും ചേർന്ന് കനാലില്‍ എറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്.2022 സെപ്റ്റംബർ 18-നാണ് ഉത്തരാഖണ്ഡിലെ ഉള്‍പ്രദേശത്തുള്ള റിസോർട്ടില്‍ റിസപ്ഷനിസ്റ്റായ 19-കാരിയെ കാണാനില്ലെന്ന് പൊലീസിന് പരാതി ലഭിച്ചത്. പൊലീസ് അന്വേഷണത്തില്‍ റിഷികേശിന് സമീപത്തുള്ള കനാലില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. 2022 ആഗസ്റ്റിലാണ് അങ്കിത വനന്ത്ര റിസോർട്ടില്‍ ജോലിയില്‍ പ്രവേശിച്ചത്. സംഭവം നടന്ന ദിവസം രാത്രിയില്‍ അങ്കിതയും പുല്‍കിത് ആര്യയും മറ്റു രണ്ട് ജീവനക്കാരും തമ്മില്‍ തർക്കമുണ്ടായി.
രൂക്ഷമായ വാഗ്വാദത്തിനൊടുവില്‍ മൂന്നുപേരും ചേർന്ന് അങ്കിതയെ ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റി ചില കനാലില്‍ തള്ളുകയായിരുന്നു. രാത്രി റിസോർട്ടില്‍ തിരിച്ചെത്തിയ പ്രതികള്‍ തന്നെയാണ് അങ്കിതയെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയത്. സംഭവം നടന്ന് ആറുദിവസങ്ങള്‍ക്ക് ശേഷം സെപ്റ്റംബർ 24-നാണ് അങ്കിതയുടെ മൃതദേഹം കനാലില്‍ നിന്ന് കണ്ടെടുത്തത്.