ധർമസ്ഥലയില്‍ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) നടത്തിവരുന്ന തിരച്ചില്‍ താത്കാലികമായി നിർത്തിവെക്കാൻ തീരുമാനം.കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വരയാണ് തിങ്കളാഴ്ച ഇക്കാര്യം സ്ഥിരീകരിച്ചത്. ഫൊറൻസിക് റിപ്പോർട്ടുകള്‍ ലഭിക്കുന്നതുവരെ ധർമസ്ഥലയില്‍ കുഴിയെടുത്തുള്ള തിരച്ചില്‍ താത്കാലികമായി നിർത്തിവെക്കാൻ അന്വേഷണസംഘം തീരുമാനിച്ചതായി മന്ത്രി നിയമസഭയില്‍ പറഞ്ഞു.ധർമസ്ഥലയില്‍ പരിശോധന നടത്തിയ സ്ഥലങ്ങളില്‍നിന്ന് എന്തെങ്കിലും ഡിഎൻഎ തെളിവുകള്‍ കണ്ടെത്താൻ കഴിയുന്ന ഫൊറൻസിക് റിപ്പോർട്ടുകള്‍ക്കായി കാത്തിരിക്കുകയാണ്.
രാസപരിശോധനയിലും മറ്റും മനുഷ്യന്റെ ഡിഎൻഎ സാമ്ബിളുകളോ തെളിവുകളോ കണ്ടെത്താനായാല്‍ അന്വേഷണം വ്യത്യസ്തമായ വഴിയിലൂടെ മുന്നോട്ടുപോകുമെന്നും ഇതെല്ലാം തീരുമാനിക്കാൻ എസ്‌ഐടിക്ക് അനുവാദമുണ്ടെന്നും സർക്കാരിന്റെ തീരുമാനമല്ലെന്നും മന്ത്രി വ്യക്തമാക്കി.1995 മുതല്‍ 2014 വരെയുള്ള കാലയളവില്‍ നൂറോളംപേരുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്നായിരുന്നു ശുചീകരണത്തൊഴിലാളി നടത്തിയ വെളിപ്പെടുത്തല്‍.
ഇതില്‍ മിക്കവരും സ്ത്രീകളും പെണ്‍കുട്ടികളുമാണെന്നും ബലാത്സംഗത്തിനിരയായാണ് പലരും കൊല്ലപ്പെട്ടതെന്നും ഇയാള്‍ പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെയാണ് സർക്കാർ ഇക്കാര്യങ്ങളില്‍ അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചത്