ധർമസ്ഥല കേസില്‍ നടുക്കുന്ന വെളിപ്പെടുത്തലുമായി ശുചീകരണത്തൊഴിലാളി. സുപ്രധാന സാക്ഷിയുടെ മൊഴിപ്പകർപ്പ് ലഭിച്ചു.തൊഴിലാളി പോലീസില്‍ നല്‍കിയ മൊഴിയാണ് പുറത്തുവന്നത്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒപ്പം നിരവധി പുരുഷന്മാരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇയാളുടെ വെളിപ്പടുത്തല്‍.നിരവധി കൊലപാതകങ്ങള്‍ താൻ നേരില്‍ കണ്ടെന്നും അവ മറവ് ചെയ്തില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇയാളുടെ മൊഴിയിലുണ്ട്.
കൊലപാതകത്തിന് ഉത്തരവിട്ടവരെ ഭയന്ന് തനിക്ക് അയല്‍ സംസ്ഥാനത്ത് 11 വർഷമായി ഒളിവില്‍ കഴിയേണ്ടി വന്നു. ഏതു നിമിഷവും കൊല്ലപ്പെടും എന്ന ഭീതി വേട്ടയാടുന്നു. ശുചീകരണ തൊഴിലാളി എന്നത് പേരിന് മാത്രമായിരുന്നു. ഭയാനകമായ കുറ്റ കൃത്യങ്ങളുടെ തെളിവുകള്‍ മറച്ചു വയ്ക്കുന്ന ജോലി ആയിരുന്നു തനിക്കെന്നും ഇയാള്‍ പറഞ്ഞു.ക്രൂരമായി ആക്രമിക്കപ്പെട്ട സ്ത്രീകളുടെ മൃതദേഹങ്ങള്‍ തനിക്ക് മറവ് ചെയ്യേണ്ടിവന്നു, കുഴിച്ചുമൂടിയതില്‍ സ്കൂള്‍ യൂണിഫോമില്‍ ഉള്ള പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നുവെന്നാണ് ശുചീകരണ തൊഴിലാളിയുടെ നടക്കുന്ന വെളിപ്പെടുത്തല്‍.
ചില മൃതദേഹങ്ങളില്‍ ആസിഡ് പൊള്ളലേറ്റ പാടുകള്‍ ഉണ്ടായിരുന്നു. ചിലത് താൻ തന്നെ ഡീസല്‍ ഒഴിച്ച് കത്തിച്ചു. സംഭവങ്ങള്‍ക്ക് പിന്നില്‍ പ്രദേശത്തെ ക്ഷേത്ര ഭരണസമിതിയുമായി ബന്ധപ്പെട്ടവരാണെന്നും മൊഴിയിലുണ്ട്. സത്യം തെളിയിക്കാൻ പോളിഗ്രാഫ് പരിശോധനയ്ക്ക് തയ്യാറാണെന്നും ശുചീകരണത്തൊഴിലാളി പോലീസില്‍ നല്‍കിയ മൊഴിയില്‍ ഉണ്ട്.
ചോദിച്ചു… കൊടുത്തു …! സ്കൂളില്‍ പോകും വഴി ദിവസങ്ങളായി ഓട്ടോഡ്രൈവറുടെ ശല്യം; സഹികെട്ട് യുവാവിനെ നടുറോഡിലിട്ട് തല്ലി വിദ്യാര്‍ഥിനി
ദിവസങ്ങളോളം ശല്യം ചെയ്ത യുവാവിനെ നടുറോഡില്‍ തല്ലി സ്കൂള്‍ വിദ്യാർത്ഥിനി.ഉത്തർപ്രദേശിലെ ഉന്നാവോയിലാണ് സംഭവം. യുവാവിനെ പെണ്‍കുട്ടി തല്ലുന്നതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പെണ്‍കുട്ടിയുടെ ധൈര്യത്തിന് വലിയ പ്രശംസയാണ് ലഭിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.എന്നാല്‍, പെണ്‍കുട്ടി ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
പുറത്തുവന്ന വീഡിയോയില്‍ പെണ്‍കുട്ടി യുവാവിനെ ചെരുപ്പുകൊണ്ട് അടിക്കുകയും മുഖത്തടിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നത് കാണാം. തിരക്കേറിയ ഒരു തെരുവില്‍ വെച്ച് ഇരുവരും ഏറ്റുമുട്ടുമ്ബോള്‍ ഒരു ഘട്ടത്തില്‍ പെണ്‍കുട്ടിയുടെ കയ്യില്‍ കല്ലും കാണാം.ഉന്നാവോയിലെ പോണി റോഡ് പ്രദേശത്താണ് സംഭവം നടന്നത്. യുവാവിന്‍റെ കോളറില്‍ പിടിച്ച് പെണ്‍കുട്ടി മർദ്ദിക്കുമ്ബോള്‍ ചുറ്റും ആളുകള്‍ കൂടുന്നുണ്ട്. പിന്നീട് ഇയാളെ പൊലീസിന് കൈമാറുകയായിരുന്നു. വാട്ടർ സപ്ലൈ ഇ-റിക്ഷാ ഡ്രൈവറായ ഇയാള്‍ ഗംഗാഘട്ടിലെ ബ്രാഹ്മണ്‍ നഗർ സ്വദേശിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്കൂളിലേക്ക് പോകുന്ന വഴിയില്‍ പെണ്‍കുട്ടിയെ ദിവസങ്ങളോളം ഇയാള്‍ ശല്യം ചെയ്തിരുന്നതായും, ഇത് നിർത്താൻ പെണ്‍കുട്ടി താക്കീത് നല്‍കിയിരുന്നതായും റിപ്പോർട്ടുകള്‍ പറയുന്നു.