Home Featured നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി; നയൻതാരയക്കെതിരെ ധനുഷ് ഹൈക്കോടതിയിൽ

നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി; നയൻതാരയക്കെതിരെ ധനുഷ് ഹൈക്കോടതിയിൽ

by admin

ധനുഷ്, നയൻതാര നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി തർക്കം ഹൈക്കോടതിയിൽ. നയൻതാര പകര്‍പ്പവകാശം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ നടിക്കെതിരെ സിവില്‍ അന്യായം ഫയല്‍ ചെയ്തു. ധനുഷിന്‍റെ ഹർജി ഫയലിൽ സ്വീകരിച്ചു. നയതാരയുടെ വിവാഹവുമായ ബന്ധപ്പെട്ട് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ചെയ്യുന്ന ഡോക്യുമെന്ററിയാണ് ബിയോണ്ട് ദി ഫെയറിടെയിൽ.

ഡോക്യുമെന്ററിയിൽ ധനുഷ് നിർമ്മിച്ച് നയൻതാര നായികയായി എത്തിയ ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തില്‍ നിന്നുള്ള ദൃശ്യങ്ങൾ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് തർക്കം. ദൃശ്യങ്ങൾ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ധനുഷ് നയൻതാരയോട് 16 കോടി ആവശ്യപ്പെടുകയും ഇതിനെതിരെ നയൻസ് തന്നെ സോഷ്യൽ മീഡിയയിൽ നടനെ വിമർശിച്ചുകൊണ്ട് പോസ്റ്റുമായി എത്തുകയും ചെയ്തത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ധനുഷ് കോടതിയിൽ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

നയന്‍താരയ്ക്ക് പുറമേ, ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവന്‍, നയന്‍താരയുടെ ഉടമസ്ഥതയിലുള്ള റൗഡി പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവര്‍ക്കെതിരെയാണ് ഹര്‍ജി. ധനുഷിന്റെ ഹര്‍ജിയില്‍ നയന്‍താരയ്ക്കും വിഘ്‌നേഷ് ശിവനും കോടതി നോട്ടീസ് അയച്ചു. ധനുഷ് നല്‍കിയ നഷ്ടപരിഹാര കേസിന് നയന്‍താരയും വിഘ്‌നേഷ് ശിവനും മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. നെറ്റ്ഫ്‌ളിക്‌സിന്റെ ഇന്ത്യയിലെ പ്രതിനിധികളായ ലോസ് ഗറ്റോസ് പ്രൊഡക്ഷന്‍ സര്‍വീസസിനെക്കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന ധനുഷിന്റെ ആവശ്യം ജസ്റ്റിസ് അബ്ദുല്‍ ഖുദ്ദൂസ് അംഗീകരിച്ചു.

ഒറ്റ റീല്‍സ് മതി, 1.5 ലക്ഷം രൂപ നേടാം; ഇന്നുതന്നെ റീല്‍സ് ഉണ്ടാക്കാൻ തുടങ്ങിക്കോളൂ; ഉഗ്രൻ ഓഫറുമായി നസിറ്റ്ക്

റീല്‍സുണ്ടാക്കാൻ ഇഷ്ടപ്പെടുന്നവർക്ക് സുവർണാവസരം. നാഷണല്‍ കാപിറ്റല്‍ റീജിയണ്‍ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (എൻസിആർടിസി) ആണ് കോണ്ടസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്.നമോ ഭാരത് ട്രെയിനുകളെയും ആർആർടിഎസ് സ്റ്റേഷനുകളെയും കാമറയില്‍ പകർത്തി ക്രിയേറ്റീവ് വീഡിയോ റീലുകളുടെ രൂപത്തില്‍ നിർമ്മിക്കുന്നവർക്കാണ് സമ്മാനം. ഏറ്റവും മികച്ച റീല്‍സ് തയ്യാറാക്കുന്ന ക്രിയേറ്റർക്ക് 1.5 ലക്ഷം രൂപ വരെ സമ്മാനം ലഭിക്കും.ഹൈ-സ്പീഡ് നമോ ഭാരത് ട്രെയിനുകളും ആധുനിക RRTS സ്റ്റേഷനുകളുമാണ് റീല്‍സിന്റെ ഉള്ളടക്കമാകേണ്ടത്.

1-3 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോകള്‍ തയ്യാറാക്കണം. നമോഭാരത് ട്രെയിനുകളുടെ നൂതന സവിശേഷതകള്‍ എടുത്തുകാണിക്കുന്നതാകണം റീല്‍സുകള്‍. കാഷ് പ്രൈസിനൊപ്പം സർട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും. NCRTCയുടെ പ്ലാറ്റ്ഫോമിലാണ് വീഡിയോ സമർപ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്കായി NCRTCയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.അപ്പോള്‍ ഇൻസ്റ്റഗ്രാമില്‍ റീല്‍സുകള്‍ കണ്ടിരിക്കുന്നവർ ഇനി സമയം പാഴാക്കേണ്ട, നിങ്ങളുടെ കാമറയെടുത്ത് നേരെ വിട്ടോളൂ.

You may also like

error: Content is protected !!
Join Our WhatsApp Group