സാംസ്ഥാനത്തു ഡങ്കിപ്പനിബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ രോഗം നിയന്ത്രിക്കാൻ ആവശ്യമായ എല്ലാ നടികളും ചെയ്യാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്യോഗ സ്ഥർക്ക് നിർദേശം നൽകി. പരി ശോധനയും ചികിത്സയും ഗൗര വമായിട്ടെടുക്കണമെന്നും ചികിത്സയും മരുന്നുകളും ഏതുസമയത്തും ലഭ്യമായിരിക്കണമെന്നും നിർദേശമുണ്ട്. ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവുവുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി യോഗംചേർന്നു.
ഈ വർഷം തിങ്കളാഴ്ച വരെ 5,374 പേർക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ചത്. അഞ്ചു പേർ മരിക്കുകയും ചെയ്തു. ബെംഗളൂരുവിലാണ് കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്തത്.ബെംഗളൂരു കോർപ്പറേഷൻ്റെപരിധിയിൽ മാത്രം 1230 പേർക്ക് രോഗം സ്ഥിരീകരിച്ചു. ചിക്കമഗളൂരു, മൈസൂരു, ഹാവേരി, ശി വമോഗ, ചിത്രദുർഗ, ദക്ഷിണ കന്നഡ ജില്ലകളിലും ഒട്ടേറെപ്പേർക്ക് രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വീടുകളിൽച്ചെന്ന് സർവേ നടത്താനും ജനങ്ങളെ ബോധവ ത്കരിക്കാനും ഉദ്യോഗസ്ഥരോട്നിർദേശിച്ചു. ആശാ ജീവനക്കാർ, നഴ്‌സിങ് വിദ്യാർഥികൾ, എൻ.എസ്. എസ്. വിദ്യാർഥികൾ, മറ്റുസന്നദ്ധപ്രവർത്തകർ എന്നിവരുടെ സഹായം തേടാം. സംസ്ഥാനത്തെ ഡെങ്കിപ്പനി സാഹചര്യം ബി.ബി. എം.പി.യും നഗരവികസനവ കുപ്പും ആരോഗ്യവകുപ്പും സം യുക്തമായി അവലോകനം ചെ യ്യണമെന്നും മുഖ്യമന്ത്രി നിർദേശം നൽകി