Home Featured ദംഗല്‍ താരം നടി സുഹാനി ഭട്നഗര്‍ അന്തരിച്ചു

ദംഗല്‍ താരം നടി സുഹാനി ഭട്നഗര്‍ അന്തരിച്ചു

by admin

സൂപ്പർ ഹിറ്റ് ഹിന്ദി ചലച്ചിത്രം ദംഗലിലെ ആമീര്‍ ഖാന്‍റെ മകളായി ബബിതകുമാരി ഫോഗട്ട് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുഹാനി ഭട്നഗർ അന്തരിച്ചു.19 വയസായിരുന്നു. ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം എന്നാണ് റിപ്പോർട്ടുകള്‍.

എന്നാല്‍ മരണത്തിൻ്റെ കൃത്യമായ കാരണം വ്യക്തമല്ല. നേരത്ത വാഹനാപകടത്തില്‍ കാലിന് പരിക്കേറ്റ് സുഹാനി കുറച്ചുകാലമായി ചികിത്സയിലായിരുന്നു. സുഹാനിയുടെ മരണവാർത്ത കേട്ടതില്‍ ഞങ്ങള്‍ക്ക് അതിയായ ദുഃഖമുണ്ടെന്ന് ആമിർ ഖാൻ്റെ പ്രൊഡക്ഷൻ ഹൗസ് മരണം സ്ഥിരീകരിച്ചു കൊണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ വിവരം പങ്ക് വച്ചു.

‘ഞങ്ങളുടെ സുഹാനിയുടെ മരണവാർത്ത കേട്ടതില്‍ ഞങ്ങള്‍ക്ക് അതിയായ ദുഃഖമുണ്ട്. അവളുടെ അമ്മ പൂജാജിക്കും മുഴുവൻ കുടുംബത്തിനും ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം. ഇത്രയും കഴിവുള്ള ഒരു പെണ്‍കുട്ടി, അത്തരമൊരു ടീം പ്ലെയർ, സുഹാനി ഇല്ലായിരുന്നെങ്കില്‍ ദംഗല്‍ അപൂർണ്ണമായേനെ. സുഹാനി, നീ എന്നും ഞങ്ങളുടെ ഹൃദയത്തില്‍ ഒരു നക്ഷത്രമായി നിലനില്‍ക്കും’. ആമിർ ഖാൻ പ്രൊഡക്ഷൻസ് ട്വീറ്റ് ചെയ്തു.

‘ദംഗലി’ല്‍ ആമിർ ഖാൻ, സാക്ഷി തൻവർ, സൈറ വസീം എന്നിവർക്കൊപ്പമാണ് സുഹാനി അഭിനയിച്ചത്. സിനിമയിലെ അഭിനയത്തിന് ശേഷം കുറച്ച്‌ പരസ്യങ്ങളിലും സുഹാനി അഭിനയിച്ചിട്ടുണ്ട്. ചില റിപ്പോർട്ടുകള്‍ പ്രകാരം, അപകടത്തെത്തുടർന്ന് മരുന്നുകളോട് പ്രതികരിച്ചതിന് ശേഷം ശരീരത്തിലുടനീളം ദ്രാവകം അടിഞ്ഞുകൂടിയതാണ് മരണകാരണമെന്നും പറയപ്പെടുന്നുണ്ട്.

ബോളിവുഡിലെ അറിയപ്പെടുന്ന ബാലതാരമായിരുന്നു സുഹാനി ഭട്‌നാഗർ. ദംഗലിലിലെ കഥാപാത്രമാണ് സുഹാനിക്ക് ശ്രദ്ധനേടികൊടുത്തത്. ദംഗലിൽ അമീർ ഖാൻ ചെയ്ത മഹാവീർ സിംഗ് ഫോഗട്ട് എന്ന കഥാപാത്രത്തിന്റെ മകളായിട്ടാണ് സുഹാനി വേഷമിട്ടത്. ചിത്രത്തിൽ ബബിത ഫോഗോട്ടിന്റെ ചെറുപ്പകാലമാണ് സുഹാനി അവതരിപ്പിച്ചത്. ചിത്രത്തിലെ പ്രകടനത്തിന് വലിയ കൈയ്യടിയായിരുന്നു താരത്തിന് ലഭിച്ചത്. നിരവധി ടെലിവിഷൻ പരസ്യങ്ങളിലും സുഹാനി അഭിനയിച്ചിട്ടുണ്ട്.

ദംഗലിന് ശേഷം സുഹാനിക്ക് നിരവധി സിനിമ ഓഫറുകൾ വന്നെങ്കിലും അഭിനയത്തിൽ നിന്ന് ഇടവേള എടുക്കുകയാണെന്നും പഠനം പൂർത്തിയാക്കണമെന്നുമായിരുന്നു താരം പറഞ്ഞത്. പഠനം പൂർത്തിയാക്കിയ ശേഷം സിനിമയിലേക്ക് തിരിച്ചുവരാൻ പദ്ധതിയിട്ടിരുന്നതായി സുഹാനി പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group