ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നൃത്ത അദ്ധ്യാപകൻ അറസ്റ്റിൽ. പ്രതി 28 കാരനായ ഭാരതി കണ്ണനാണ് ബെംഗളൂരു പൊലീസിന്റെ പിടിയിലായത്. ബെംഗളൂരുവിലെ കടുഗോഡി പ്രദേശത്ത് മെയ് 24 നായിരുന്നു സംഭവം.കാറിൽ വരികയായിരുന്ന പ്രതി റോഡിലൂടെ നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ കാണുകയും തുടർന്ന് കാർ നിർത്തി നൃത്ത അദ്ധ്യാപകനാണെന്ന് പരിചയപ്പെടുത്തുകയും ചെയ്തു.
പെണ്കുട്ടിക്ക് നൃത്തം പഠിക്കാൻ താല്പര്യം ഉണ്ടെന്ന് മനസിലാക്കിയ ഇയാൾ ഡാൻസ് ക്ലസിന്റെ വിശദാംശങ്ങൾ പറഞ്ഞുതരാം എന്ന വ്യാജേന കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു.ലൈംഗിക പീഡനത്തിനിരയായ പെൺകുട്ടിയെ പ്രതി തിരികെ പഴയ സ്ഥലത്തുതന്നെ ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു. വീട്ടിലെത്തിയ പെൺകുട്ടി മാതാപിതാക്കളെ വിവരമറിയിച്ചു. ഇവർ ബെംഗളൂരു പൊലീസിന് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്
അണ്ണാ സര്‍വകലാശാല ക്യാംപസില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി: ബിരിയാണി വില്‍പ്പനക്കാരനായ പ്രതി കുറ്റക്കാരൻ
അണ്ണാ സർവകലാശാല ക്യാംപസില്‍ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസില്‍ ബിരിയാണി വില്‍പനക്കാരൻ ജ്ഞാനശേഖരൻ (37) കുറ്റക്കാരനാണെന്നു കോടതി.ജൂണ്‍ 2നു ശിക്ഷ വിധിക്കും. സുഹൃത്തിനൊപ്പം ഹോസ്റ്റലിലേക്കു മടങ്ങുന്നതിനിടെ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും ദൃശ്യങ്ങള്‍ പകർത്തിയെന്നുമാണു കേസ്. അന്വേഷണത്തിനിടെ പ്രഥമവിവര റിപ്പോർട്ടിലെ വിവരങ്ങള്‍ പുറത്തായതു വിവാദമായി. തുടർന്നു ഹൈക്കോടതി നിർദേശപ്രകാരം വനിതാ ഐപിഎസ് ഉദ്യോഗസ്ഥർ ഉള്‍പ്പെട്ട പ്രത്യേക സംഘമാണു കേസ് അന്വേഷിച്ച് കുറ്റപത്രം നല്‍കിയത്. 3 മാസത്തിനുള്ളില്‍ വിചാരണ നടപടികളും പൂർത്തിയാക്കി.