ബെംഗളൂരു: വയനാട്ടിലും
അതിർത്തി കനത്തമഴയിൽ കർണാടകത്തിലെ കബനി അണക്കെട്ട് പ്രദേശങ്ങളിലും
ഏതാനും ദിവസങ്ങളായി പെയ്യുന്ന കനത്തമഴയിൽ കർണാടകത്തിലെ കബനി അണക്കെട്ട് ഏതാണ്ട് നിറഞ്ഞു. ഏതാനും അടികൂടി വെള്ളമുയർന്നാൽ അണക്കെട്ടിന്റെ പരമാവധിയിലെത്തും. ബുധനാഴ്ച 2,279.54 അടി ജലനിരപ്പാണ് അണക്കെ ട്ടിൽ രേഖപ്പെടുത്തിയത്. 2,284 അടിയാണ് അണക്കെട്ടിൽ ആകാവുന്ന പരമാവധി ജലനിരപ്പ്. ബുധനാഴ്ച 9,807 ക്യുസെക്സ് വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. 2,917 ക്യു സെക്‌സ് വെള്ളമാണ് പുറത്തേക്ക് തുറന്നു വിട്ടത്.
മൈസൂരുവിലെ കബനിപ്പുഴയിലാണ് അണക്കെട്ടും റിസർ വോയറുമുള്ളത്. മേഖലയിൽ ജലസേചനത്തിനും കുടിവെള്ളത്തിനും ഉപയോഗിക്കുന്നത് ഇതിലെ വെള്ളമാണ്. വേനലിലെ കടുത്ത വരൾച്ചക്ക് ശേഷമുണ്ടായ ജലസമൃദ്ധി കർഷകർക്ക് ആശ്വാസമായി.
മൈസൂരുവിനടുത്ത് മാണ്ഡ്യയിലുള്ള കെ.ആർ.എസ്.അണക്കെട്ടിലും ജലനിരപ്പുയർന്നു. വിജയനഗരയിലെ തുംഗഭദ്ര അണക്കെട്ടിലുൾപ്പെടെ കനത്ത കാലവർഷത്തിൽ നിറഞ്ഞുതുടങ്ങി.