Home Featured ബെംഗളൂരു : സിഗരറ്റ് മോഷ്ടിച്ചെന്ന് ആരോപിച്ച് ദലിത് യുവാവിനെ മർദിച്ച് കൊലപ്പെടുത്തി

ബെംഗളൂരു : സിഗരറ്റ് മോഷ്ടിച്ചെന്ന് ആരോപിച്ച് ദലിത് യുവാവിനെ മർദിച്ച് കൊലപ്പെടുത്തി

by admin

ബെംഗളൂരു ∙ കലബുറഗിയിൽ 1.40 ലക്ഷം രൂപ വിലയുള്ള സിഗരറ്റ് മോഷ്ടിച്ചെന്ന് ആരോപിച്ച് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ദലിത് യുവാവിനെ ഉടമയുടെ നേതൃത്വത്തിൽ മർദിച്ച് കൊലപ്പെടുത്തി. സ്വകാര്യ ബ്ലഡ് ബാങ്കിലെ ജീവനക്കാരൻ ശശികാന്ത് (25) ആണ് മരിച്ചത്. സ്ഥാപന ഉടമ ചന്ദ്രശേഖർ പാട്ടീലും സഹായികളും ഉൾപ്പെടെ 5 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇവർ ഒളിവിലാണ്.

പണത്തെ ചൊല്ലി തര്‍ക്കം; 19കാരനെ ജീവനോടെ കത്തിച്ച്‌ സുഹൃത്തുക്കള്‍

പണത്തെ ചൊല്ലിയുണ്ടായ തർക്കത്തില്‍ 19കാരനെ ജീവനോടെ കത്തിച്ച്‌ സുഹൃത്തുക്കള്‍.രാകേഷ് ഗുർജാർ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രാകേഷിന്റെ സുഹൃത്തുക്കളായ ഹരിമോഹൻ മീണ, മനോജ് നെഹ്റ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. രാകേഷിന്റെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.രാജസ്ഥാനിലെ ബഗ്രു പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം.

വെള്ളിയാഴ്ചയായിരുന്നു പ്രതികള്‍ രാകേഷിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കുന്നത്. പാർട്ടിക്ക് പോകാമെന്ന് പറഞ്ഞായിരുന്നു രാകേഷിനെ ഇവർ പുറത്തെത്തിച്ചത്. പിന്നാലെ പെട്രോളൊഴിച്ച്‌ കത്തിക്കുകയായിരുന്നുവെന്ന് പിതാവ് പരാതിയില്‍ പറയുന്നു. സുഹൃത്തുക്കള്‍ എന്തിനാണ് തന്നെ ആക്രമിച്ചത് എന്ന് അറിയില്ലെന്ന് രാകേഷ് മരിക്കുന്നത് മുമ്ബ് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു രാകേഷ് മരണപ്പെടുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group